അരൂർ: (kuttiadinews.com) കോൺഗ്രസ് നേതാവും, സഹകാരിയും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അരൂർ പത്മനാഭൻ്റെ 10-ാം ചരമവാർഷിക ദിനം പുറമേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തി വിവിധ പരിപാടികളോടെ ആചരിച്ചു. വീട്ടുവളപ്പിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം കെ. പി. സി.സി സെക്രട്ടരി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് പി അജിത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർമാരായ കെ സജീവൻ, ടി.കെ അശോകൻ, ബ്ലോക്ക് സെക്രട്ടരി പി ശ്രീലത, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റീത്ത കണ്ടോത്ത്, കോൺഗ്രസ് മണ്ഡലം സെക്രട്ടരി കോടികണ്ടി പ്രദീഷ് എന്നിവർ സംസാരിച്ചു.
#10th #DeathAnniversary #Remembered #Congress #leader #AroorPadmanabhan