എടച്ചേരി : (nadapuramnews.com) എടച്ചേരി നരിക്കുന്ന് യു.പി സ്കൂൾ പ്രീ പ്രൈമറി വിഭാഗമായ കൈരളി നഴ്‌സറി സ്‌കൂളിൻ്റെ 21-ാം വാർഷികം ആഘോഷിച്ചു. പരിപാടി പ്രശസ്ത സിനിമ താരം ചന്ദന അരവിന്ദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അജിഷ അധ്യക്ഷത വഹിച്ചു.

നരിക്കുന്ന് യു.പി സ്കൂൾ ഹെഡ്‌മാസ്റ്റർ സത്യൻ പാറോൽ, സ്കൂൾ മാനേജർ എം.പി ബാലകൃഷ്ണൻ, പത്മിനി ബാലകൃഷ്ണൻ, സി.എച്ച് മൊയ്തു എന്നിവർ ആശംസയർപ്പിച്ചു. നഴ്‌സറി ഹെഡ്‌മിസ്ട്രസ് ശ്രീലത സ്വാഗതവും ഷിമി നന്ദിയും പറഞ്ഞു.ഒപ്പം വൈകീട്ട് നടന്ന സമാപന സമ്മേളനം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നരിക്കുന്ന് യു.പി സ്കൂൾ പി.ടി എ പ്രസിഡണ്ട് ബിജു മലയിൽ അധ്യക്ഷത വഹിച്ചു.സിനിമ -ടി വി താരം ശാർങധരൻ കൂത്തു പറമ്പ് മുഖ്യാതിഥി ആയി. സി.ഭാസ്കരൻ, ഇവി ഇല്യാസ്, എസ്.നിഷ, ദീപേഷ് എന്നിവർ ആശംസയർപ്പിച്ചു. ഒപ്പം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും. വിവിധ കലാപരിപാടികളും അരങ്ങേറി.
#Edachery #Narikunn #UPSchool #Nursery #School #Annualday # #organized