നാദാപുരം: (nadapuramnews.com) നേരിൻ്റെ മറ്റൊരു മാതൃക തീർത്തിരിക്കുകയാണ് പുറമേരി. കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി പുറമേരിയിലൈ മൂവർ സംഘം മാതൃകയായി.
ബുധനാഴ്ച രാവിലെയാണ് കുനിങ്ങാട് പുറമേരി റോഡിലുള്ള ഫാമിലി സൂപ്പർ മാർക്കറ്റിനു സമീപത്തു നിന്ന് കുനിങ്ങാട് വ്യാപാരി വ്യവസായി സമിതി മെമ്പറും ഫാമിലി സൂപ്പർമാർക്കറ്റ് ഉടമയുമായ രാജനും, ബാങ്ക് ജീവനക്കാരിയായ കുനിങ്ങാട്ടെ രമ്യയ്ക്കും പുറമേരിയിലെ സിഐടിയു പ്രവർത്തകനും വൃന്ദാവനം ഓട്ടോ ഡ്രൈവറുമായ രാജേഷ് കുഞ്ഞല്ലൂരിനും കൂടി പണം കളഞ്ഞ് കിട്ടിയത്.
ഇവർ ഇന്ന് രാവിലെ നാദാപുരം പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് പണം കൈമാറി.
#outside #straight #Locals #set #example #returning #stolen #money