തൂണേരി: (nadapurammews.com) മുടവന്തേരി പെരിയാണ്ടി എം എൽ പി സ്കൂൾ തൊണ്ണൂറ്റിയെട്ടാം വാർഷിക ആഘോഷവും വിരമിക്കുന്ന പ്രധാനധ്യാപകൻ എം കെ മുകുന്ദൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി അധ്യക്ഷത വഹിച്ചു. സി. പി അഖിൽ സ്വാഗതം പറഞ്ഞു .
എൻ. കെ. രമ്യ (സി.ആർ. സി കോർഡിനേറ്റർ) ജി. മോഹനൻ മാസ്റ്റർ, കെ അമ്മദ് (സ്കൂൾ മാനേജർ) എം. ഇ. സക്കീന (പി. ടി. എ പ്രസിഡണ്ട്) കെ. മൻസൂറ, മുഹ്സിൻ വളപ്പിൽ, തടത്തിൽ സജീവൻ, എ. എസ്. അഷ്‌റഫ് തുണ്ടിയിൽ മൂസ്സ ഹാജി, അമ്മദ് എൻ.കെ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മിഷ് മീഡിയ കോഴിക്കോട് അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമും നടന്നു.
#Mudavanteri #Periandy #MLP #School #Annual #Farewell