തൂണേരി: (nadapuramnews.com) ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനായി സി പി ഐ തൂണേരി ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു.
പരിപാടി സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഐ വി ലീല അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എം ടി ബാലൻ, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ, എം ടി കെ രജീഷ് പ്രസംഗിച്ചു
#CPI #Thuneri #Local #Election #Committee #organized #workshop