വളയം: (nadapuramnews.in) ഒരാഴ്ചയായി പ്രണവം ക്ലബ് അച്ചംവീട് സംഘടിപ്പിച്ചു വരുന്ന ഏഴാമത് അഖിലേന്ത്യാ വോളി ഫെസ്റ്റ് സമാപിച്ചു.ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുസെറ്റുകൾക്ക് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തി കേരള പൊലീസ് ചാമ്പ്യൻമാരായി.
ടൂർണമെന്റിൽ ബെസ്റ്റ് സെറ്റർ മുബഷിർ,ബെസ്റ്റ് ബ്ലോക്കർ ഇക്ബാൽ, ബെസ്റ്റ് ലിബറോ ശ്രീഹരി, ബെസ്റ്റ് അറ്റാക്കർ അമൻ ബെസ്റ്റ് പ്ലെയർ ജിബിൻ സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല ടൂർണമെന്റിൽ എതിരില്ലാത്ത മൂന്നുസെറ്റുകൾ ക്ക് എംഎച്ച് കോളേജ് കുറ്റ്യാടിയെ പരാജയപ്പെടുത്തി അംബേദ്കർ കണ്ടിവാതുക്കൽ ചാമ്പ്യൻമാരായി.
ജില്ലാതല ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറായി അക്ഷയ് തെരഞ്ഞെടുക്കപ്പെട്ടു. വളയം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, വളയം സബ് ഇൻസ്പെക്ടർ എൻ രമേശൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
#7th #All #India #Volley #Fest #has #concluded