നാദാപുരം : (nadapuramnews.in) അഴിമതിക്കെതിരെ യുദ്ധം ചെയ്യുക എന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത നയമാണന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബുദുല്ല കുട്ടി പറഞ്ഞു. എൻ ഡി എ നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ എം ടി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ബാബു പൂതം പാറ, ജയേഷ് നീലിയാലിൽ, ടി കെ പ്രഭാകരൻ, എം സി അനീഷ്, ഇന്ദിര പി പി , കെ.ടി കുഞ്ഞിക്കണ്ണൻ ,പി മധു പ്രസാദ്, എം സി ചാത്തു, പി വി സന്ധ്യ എന്നിവർ സംസാരിച്ചു.
#War #against #corruption #is #Modi #government's #declared #policy #APAbudullakutty