നാദാപുരം : (nadapuramnews.in) കൊവിഡ് കാലത്തെ ക്രമക്കേടുകള്‍ ചോദ്യം ചെയ്യുന്നത് വ്യക്തി അധിക്ഷേപമല്ലെന്നും രാഷ്ട്രീയമാണെന്നും കെ.കെ രമ എംഎല്‍എ. ഒരു സ്ഥാനാര്‍ഥി മത്സരിക്കാന്‍ എത്തുമ്പോള്‍ സ്വാഭാവികമായും അവരുടെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെ ചര്‍ച്ചയാവും.

അത് എല്ലാ കാലത്തുമുള്ളതാണ്. ഇവിടെ പഴയ ആരോഗ്യമന്ത്രി സ്ഥാനാര്‍ഥിയായി എന്നതുകൊണ്ട് പഴയ കാര്യങ്ങള്‍ ഒന്നുകൂടി ചര്‍ച്ചയായി. കൂട്ടത്തില്‍ കൊവിഡ് കാലത്ത് നടന്ന അഴിമതിയും ചര്‍ച്ചയായി. ഇതുസംബന്ധിച്ച് ലോകായുക്തയില്‍ കേസുള്ളതാണ്.
ഹൈക്കോടതി അന്വേഷണം നടക്കട്ടെ എന്ന് പറഞ്ഞതാണ്. വളരെ കൃത്യമായി അതിന്റെ ഡാറ്റ ഉള്ളതാണ്. 10.25 കോടിയുടെ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട് ഉള്ളതാണ്.
ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്നത് അധിക്ഷേപമല്ല, രാഷ്ട്രീയമാണ്. സ്ഥാനാര്‍ഥി ഈ വിഷയങ്ങളില്‍ വ്യക്തത വരുത്തുകയാണ് വേണ്ടതെന്നും കെ.കെ രമ പറഞ്ഞു.
#Questioning #corruption #not #personal #murder #KKRama