നാദാപുരം: (nadapuramnews.in) ഇല്ലാത്ത കഥകൾ പറഞ്ഞ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഉള്ളതുതന്നെ ധാരാളം പറയാനുണ്ട്.
ആരെയും ആക്ഷേപിക്കുന്ന രാഷ്ട്രീയത്തിന്‍റെ വക്താവല്ല താനെന്നും ഷാഫി വ്യക്തമാക്കി. എൽ.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ച് ബഹുമാനത്തോടെ അല്ലാതെ ഒരു വാക്ക് പറയുന്നത് കേട്ടിട്ടുണ്ടോ.
നമ്മൾ അത് ചെയ്തിട്ടില്ല,ചെയ്യിപ്പിക്കില്ല, അത് ചെയ്യുന്നതിനോട് യോജിപ്പുമില്ല. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി.
മനഃപൂർവമായി പ്രകോപനം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
#ShafiParampil #responded #to #false #allegations