#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി

#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി
Apr 20, 2024 12:40 PM | By Aparna NV

പുറമേരി : (nadapuramnews.in) പതിനായിരങ്ങൾ ഒഴുകിയെത്തി ജനസാഗരമായിപുറമേരി ഗ്രാമം. വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ വിജയ പ്രഖ്യാപനമായി മാറി ബഹുജന റാലി.

മുഖ്യമന്ത്രി പിണറായി വിജയനും എൽജെഡി നേതാവ് എം വി ശ്രേയസ് കുമാറും എത്തിയത് ഇടതുമുന്നണി നേതാക്കൾക്ക് ആവേശമായി.പുറമേരി കെ ആർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഇ.കെ വിജയൻ അധ്യക്ഷനായി. സ്ഥാനാർത്ഥി കെ.കെ ശൈലജ , ജനതാദൾ നേതാവും മുൻ മന്ത്രിയുമായ സി.കെ നാണു , സിപിഐ എം ജില്ലാ സെക്രട്ടറി പി. മോഹനൻ , ടി.പി രാമകൃഷ്ണൻ, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ , അഹമ്മദ് ദേവർകോവിൽ എംഎൽഎ , മനയത്ത് ചന്ദ്രൻ, വി.പി കുഞ്ഞികൃഷ്ണൻ, കെ.കെ ദിനേശൻ , സി എൻ ചന്ദ്രൻ, പി.പി ചാത്തു, സി ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു. ടി.പി ഗോപാല കൃഷ്ണൻ സ്വാഗതം പറഞ്ഞു.

''രാഹുൽ ഗാന്ധി പറയണം നിങ്ങളുടെ മനസ്സ് സംഘപരിവാർ മനസ്സാണോ അതോ മതനിരപേക്ഷ മനസ്സാണോയെന്ന് " മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറമേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണക്ക് അവാർഡ് കൊടുക്കകയാണെങ്കിൽ അത് പ്രതിപക്ഷ നേതാവ് വിഡി സതീശന് നൽകണമെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് നേത്വത്വത്തിലെ പലരുടെയും സമനില തെറ്റുന്നു . എന്തു വിളിച്ചു പറയാനുള്ള മാനസിക അവസ്ഥയിലാണവർ.

ഇവിടെ ഏറ്റവും വലിയ ദുർഗതി ഇവരുടെ നേതൃത്വത്തെ ഓർത്താണ്. തെറ്റായ രീതിയിൽ പെരുമാറുമ്പോൾ തിരുത്താനുള്ള നേതൃത്വമില്ല. പ്രതിപക്ഷ നേതാവ് അടുത്ത കാലത്തായി വളരെ തരംതാണ നിലയിലാണ് പെരുമാറുന്നത്. വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

പൗരത്വ നിയമ ഭേതഗതി വ്യക്തമായ നിലപാട് കോൺഗ്രസിനില്ല . ആർ എസ് എസ് ജനിച്ച കാലം മുതൽ മതനിരപേക്ഷതയ്ക്ക് എതിരാണ്. ഭരണഘടനയ്ക്ക് അവർ എതിരാണ്. മതാധിഷ്ടിത രാഷ്ട്രമാണ് അവരുടെ അജണ്ട.

ഇത് നടപ്പാക്കാൻ രാജ്യത്ത് ഒരുപാട് കലാപങ്ങൾ, വംശഹത്യ, കൂട്ട കുരുതി എല്ലാം നടന്നത് അവർ നേരത്തെ തന്നെ കരുതി കൂട്ടിവെച്ചതാണ് . ഗുജറാത്തിലെയും മണിപ്പൂരിലെയും വംശഹത്യ അതിൻ്റ ഭാഗമാണ്. ആർ എസ് എസ് നയമാണ് മോദി നടപ്പാക്കുന്നത്.

രണ്ടാമൂഴത്തിലാണ് ആർ എസ് എസ് അജണ്ടയായ പൗരത്വം മതാധിഷ്ടിത മാക്കിയത്. ഇന്ത്യയുടെ അമേരിക്കയുടെ കാൽക്കീഴിൽ എത്തിച്ചത് മോദി സർക്കാരാണ്. 2019 ഡിസംബറിൽ രാജ്യ തലസ്ഥാനത്ത് പ്രക്ഷോപം നടക്കുമ്പോൾ കോൺഗ്രസിനെ എവിടെയും കണ്ടില്ല.

ബിജെപിക്കെതിരെയുള്ള യോജിച്ച പ്രക്ഷോപത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നു. എങ്ങനെ കോൺഗ്രസിനെ വിമർശിക്കാതിരിക്കും. പൗരത്വ ഭേദഗതി നിയമത്തിൽ വ്യക്തമായ നിലപാട് കോൺഗ്രസിനില്ല.

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല.തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ് പച്ചക്കള്ളമാണ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട് പറഞ്ഞത്. ഇതിന് മനോരമ കൂട്ടുനിന്നു.

പൗരത്വ ഭേദഗതി എന്ന ഒരു വാക്ക് പോലും പ്രകടന പത്രികയില്ല. ഇത് പൊളിഞ്ഞപ്പോൾ കെ.പിസിസി പ്രസിഡൻ്റ് ചുമതല വഹിക്കുന്നയാൾ പറഞ്ഞത് ഇത് ഉൾപ്പെടുത്താൻ മനസ്സില്ലയെന്നാണ് .

പ്രകടന പത്രികയയുടെ കരടിൽ ഇത് ഉൾപ്പെടുത്തിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. അപ്പോൾ ആലോചിച്ച് ഒഴിവാക്കിയതാണല്ലേ ? രാഹുൽ ഗാന്ധി പറയണം നിങ്ങളുടെ മനസ്സ് സംഘപരിവാർ മനസ്സാണോ അതോ മതനിരപേക്ഷ മനസ്സാണോയെന്ന് . നുണക്ക് അവാർഡ് കൊടുക്കകയാണെങ്കിൽ അത് വിഡി സതീശന് നൽകണം.

#Mass #rally #to #declare #Shailaja's #victory

Next TV

Related Stories
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

Jul 15, 2025 03:11 PM

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ...

Read More >>
Top Stories










News Roundup






//Truevisionall