#SayyidSadiqAliShihabThangal | നരേന്ദ്രമോദിക്കും പിണറായി വിജയനും ഒരേ സ്വരം -പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

#SayyidSadiqAliShihabThangal | നരേന്ദ്രമോദിക്കും പിണറായി വിജയനും ഒരേ സ്വരം -പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
Apr 22, 2024 07:33 PM | By Aparna NV

 പുറമേരി: ( nadapuram.truevisionnews.com ) പാർലമെൻറ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തോൽപ്പിക്കുക എന്ന അജണ്ടയാണ് ഒരുഭാഗത്ത് നരേന്ദ്രമോഡി സ്വീകരിക്കുന്നതെങ്കിൽ അതെ അജണ്ട തന്നെയാണ് മറുഭാഗത്ത് പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

പുറമേരിയിൽ പഞ്ചായത്ത് യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മാത്രം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് കേരളത്തിന് പുറത്ത് ഇന്ത്യ മുന്നണിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാത്തതെന്ന് തങ്ങൾ ചോദിച്ചു.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നേതാക്കളും കേരളത്തിൽ പ്രചാരണത്തിന് വരുമ്പോൾ പിണറായി വിജയൻ കേരളത്തിന് പുറത്ത് പോകാത്തത് വിരോധാഭാസമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

കേരളത്തിൽ 20 സീറ്റും യു.ഡി.എഫ് നേടുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും വടകര വലിയ പോരാട്ടം നടക്കുന്ന ലോക്സഭാ മണ്ഡലമാണ് ഇവിടെ ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിതമാണെന്നും തങ്ങൾ വ്യക്തമാക്കി .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് പുറമേരി പഞ്ചായത്ത് ചെയർമാൻ കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, അഹമദ് പുന്നക്കൽ, നൊച്ചാട് കുഞ്ഞബ്ദുള്ള, കെ.സി മുജീബ് റഹ്മാൻ, കെ.ടി അബ്ദുറഹിമാൻ, അഡ്വക്കേറ്റ് പ്രമോദ് കക്കട്ടിൽ, ചുണ്ടയിൽ മൊയ്തു ഹാജി, എം.പി ഷാജഹാൻ, പി.പി റഷീദ്, വിപി.കുഞ്ഞമ്മദ് മാസ്റ്റർ, പി.അജിത്ത്. അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്‌, കെ.സജീവൻ മാസ്റ്റർ, എ.പി.മുനീർ, കപ്ലികണ്ടി മജീദ്, ഷംസു മഠത്തിൽ, മുഹമ്മദ് പുറമേരി, തൊടുവയിൽ കുഞ്ഞിക്കണ്ണൻ, എം.എ.ഗഫൂർ, പനയുള്ള കണ്ടി മജീദ്, വിപി. ഷക്കീൽ. കെ.കെ.ഹാരിസ്, ആർ.കെ.റഫീഖ്, കെ.എം.സമീർ, പി.ശ്രീലത എൻ.കെ. അലിമത്, സമീറ കൂട്ടായി, ബീന കല്ലിൽ,റീത്ത കണ്ടോത്ത്, നവാസ് പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.


#NarendraModi #and #PinarayiVijayan #have #same #voice - #Panakkad #SayyidSadiqAliShihabThangal

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










Entertainment News