നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്.യു യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തൽ കുടുംബത്തെ സമാശ്വസിപ്പിച്ചു മുൻ കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇന്ന് രാവിലെ 12 മണിയോടെയാണ് മുല്ലപ്പള്ളി അക്ഷയുടെ വീട്ടിലെത്തി കുടബത്തെ സമാശ്വസിപ്പിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, നിരവധിയായ സംശയങ്ങൾ ഉൾപ്പെടുത്തി തങ്ങൾ നൽകിയ കേസിൻ മേൽ സമഗ്രമായി അന്വേഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബവും നാട്ടുകാരും മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടു.
മുല്ലപ്പള്ളിയെ കണ്ടയുടൻ വിതുമ്പൽ അടക്കാൻ കഴിയാതെ അമ്മ പൊട്ടി കരഞ്ഞു വി. എം ചന്ദ്രൻ, ജമാൽ കൊരങ്കോട്ട്, അനസ് നങ്ങാണ്ടി, സി. കെ നാണു, എൻ. കെ മുത്തലിബ്, എം. കെ കുഞ്ഞബ്ദുള്ള, കുഞ്ഞിക്കണ്ണൻ, മുഹമ്മദ്ലി വാണിമേൽ, ഷിജിൻ ലാൽ സി. എസ് ഉൾപ്പെടെയുള്ളവർ കൂടെയുണ്ടായിരുന്നു
#Mullapally #Ramachandran #visited #Akshay #house