വളയം: (nadapuram.truevisionnews.com) അച്ചംവീട് പ്രണവം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ് എസ്എൽസി - പ്ലസ്ടു വിജയികളായ വിദ്യാർത്ഥികൾക്ക് ഒരു മാർഗ്ഗ നിർദ്ദേശം നൽകാൻ ദിശ 2024 കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.
വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ അശോകൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.



കരിയർ ഗൈഡൻസ് രംഗത്ത് മികച്ച മാർഗ നിർദേശം നൽകി വരുന്ന അസീസ് വെള്ളിയോട് ക്ലാസ്സിന് നേതൃത്വം നൽകി. പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
#Pranavam #Atchamveed #organized #career #guidance #class