May 29, 2024 04:18 PM

നാദാപുരം : (nadapuram.truevisionnews.com) പതിവും പാരമ്പര്യവും തെറ്റാതെ പ്രൗഡിക്കൊട്ടും കുറവ് വരുത്താതെ കുറ്റ്യാടിയിൽ നിന്നുള്ള ഇളനീർ സംഘം വൃതം നോറ്റ് നഗ്നപാദരായി ദക്ഷന്റെ യാഗഭൂമിയായ കൊട്ടിയൂരിലേക്ക് .

കുറ്റ്യാടി ഊരത്ത് കുനിയിൽ ഇളനീർക്കാരുടെ സംഘവും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു . കുറ്റ്യാടിയിൽ നിന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലേക്ക് ഏകദേശം അറുപത് കിലോമീറ്റർ ദൂരമുണ്ട്. 26 ന് പുലർച്ചെ ആറ് മണിക്ക് പുറപ്പെട്ട സംഘം മൂന്ന് ദിവസം കാൽ നടയായി ഇന്ന് ( 29/5/24 ന് ) രാവിലെ 11 മണിക്ക് കൊട്ടിയുരിൽ എത്തിച്ചേർന്നു.

ഏഴ് വയസുമുതൽ 80 വയസുവരെ പ്രായമുള്ള ആളുകൾ ഈ വർഷെ ണെ സംഘത്തിലുണ്ട്. പരമ്പരഗത രീതിയിൽ ഉള്ള വേഷവിധാനങ്ങളോടെ മൂപ്പൻ ചന്ദ്രൻ ,കണാരൻ , ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഈ പുണ്യയാത്ര ആരംഭിച്ചത്.

29ന് രാത്രി ഇളനീർ അഭിഷേകത്തിന് ശേഷം നാളെ പുലർച്ചെ സംഘം തിരിച്ചു നാട്ടിലെത്തും. പഴമയുടെ തനിമ ഇന്നും നിലനിർത്തുന്ന ലോകത്തിലെ അപൂർവം ക്ഷേത്രമാണ് കൊട്ടിയൂർ. കൊട്ടിയൂർ യാത്രയിൽ ഭക്തജനങ്ങൾ വൃതം അനുഷ്ടിക്കുന്ന കേന്ദ്രമാണ് കഞ്ഞിപ്പുരകൾ.

അഞ്ച്ദിവസം നീണ്ടുനിൽക്കുന്ന വ്രതത്തിന് ശേഷമാണു കൊട്ടിയൂർ യാത്ര പുറപ്പെടുക. പ്രധാനമായും കഞ്ഞിയാണ് ഇവരുടെ ഭക്ഷണം. പൗരണിക രീതിയിൽ പഴമയുടെ സൗന്ദര്യം ഒട്ടും ചോരാതെ പ്ളേറ്റുകൾക്ക് പകരം വാഴ തടകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ വട്ടത്തിനകത്തു വാഴയില വെച്ചാണ് കഞ്ഞി വിളമ്പുക.

കൊട്ടിയൂർ വൃതക്കാരായ പുരുഷന്മാരെ കുഞ്ഞികൃഷ്ണൻ എന്നും സ്ത്രീകളെ അമ്മായി എന്നും നാട്ടുകാർ ബഹുമാനത്തോടെ വിളിക്കുന്നു. വഴിഅരികിലെ ചില മുൻ തീരുമാനിച്ച വൃശ്രമകേന്ദ്രത്തിൽ ഇവർ യാത്രക്കിടെ ഇടത്താവളമാക്കുന്നു.

വെള്ള മുണ്ടും തോർത്ത് മുണ്ടുമാണ് പ്രധാന വേഷം. ചുമലിൽ ഇളനീർ കാവുമായി ഓഹോയ്.. ഓഹ് വിളിയുമായി കടത്തനാടൻ വഴികളിൽ കൊട്ടിയൂർ ഭക്തജനങ്ങൾ നിറയുകയാണ്.

#barefooted #Daksha #Kotiyur #temple #kannur

Next TV

Top Stories










News Roundup