#Evacuate | ഉടൻ ഒഴിപ്പിക്കണം;പീടിക മുറികളിൽ 60തോളം ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നു

#Evacuate | ഉടൻ ഒഴിപ്പിക്കണം;പീടിക മുറികളിൽ 60തോളം ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നു
May 29, 2024 10:20 PM | By Aparna NV

നാദാപുരം: (nadapuram.truevisionnews.com) പൊതുജനാരോഗ്യ നിയമം ലംഘിച്ച ക്വാർട്ടേഴ്സ് ഉടമക്കെതിരെയും ചിക്കൻ സ്റ്റാളി നെതിരെയും ആരോഗ്യ വകുപ്പ് നടപടി.

പീടിക മുറികളിൽ അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും മാലിന്യം അലക്ഷ്യമായി കിണറുകളിലും പരിസരത്തും നിഷേപിച്ച കക്കം വെള്ളിയിലെ മായൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള കോർട്ടേഴ്സിലെ താമസക്കാരെ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കാൻ നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ഉത്തരവ് നൽകി.

12 മുറികളിലായി ഏകദേശം 60 ഓളം തൊഴിലാളികളെയാണ് അനധികൃതമായി കെട്ടിടത്തിൽ താമസിപ്പിക്കുന്നത്. പരിസരവാസികളുടെ പരാതിയെ തുടർന്ന് പ്രശ്നപരിഹാരത്തിന് കെട്ടിട ഉടമക്ക് നിർദേശം നൽകിയെങ്കിലും നിർദ്ദേശങ്ങൾ അവഗണിച്ചതിനെ തുടർന്നാണ് നിയമ നടപടി ആരംഭിച്ചത്.

എലിപ്പനി,വെസ്റ്റ് നൈൽ ഫീവർ പോലുള്ള രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള തരത്തിലുള്ള നിയമലംഘനമാണ് ക്വാർട്ടർസിലും പരിസരത്തും കാണപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് സമീപത്തെ കിണർ നിറഞ്ഞിരിക്കുന്നു. അറപ്പുളവാക്കുന്ന തരത്തിൽ മാലിന്യവും ദുർഗന്ധവും ഉണ്ടാക്കിയ കക്കം വെള്ളിയിലെ നാദാപുരം ചിക്കൻ സ്റ്റാൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതുവരെ അടച്ചിടാൻ നിർദ്ദേശം നൽകി.

താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്റ്റർ സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്. ഐ. ബാബു. കെ,പ്രസാദ്. സി. എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു ജനങ്ങൾ സഹകരിക്കണമെന്നും കേരള പൊതുജനാരോഗ്യ നിയമം 2023 ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക്ക് ഹെൽത്ത് അതോറിറ്റിയും താലൂക്ക് ആശുപത്രി സൂപ്രണ്ടുമായ ഡോക്ടർ നവ്യ.ജെ. തൈക്കണ്ടിയിൽ അറിയിച്ചു. 

#Evacuate #immediately #about #60non-state #workers #being #accommodated #stalls

Next TV

Related Stories
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

Jul 15, 2025 03:11 PM

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ...

Read More >>
Top Stories










News Roundup






//Truevisionall