നാദാപുരം : (nadapuram.truevisionnews.com) വ്യാപാരി വ്യവസായിഏകോപനസമിതിയുടെ കല്ലാച്ചി യൂണിറ്റിന് പുതിയ നേതൃത്വം.

വാശിയേറിയ പോരാട്ടം കൊണ്ട് ഏകോപന സമിതിയുടെ ജില്ലാ തലത്തിൽ തന്നെ ശ്രദ്ധേയമായ വാർഷിക ജനറൽബോഡിയിൽ പ്രസിഡന്റായി എം സി ദിനേശനേയും ജനറൽസെക്രട്ടറിയായി ശംസുദ്ദീൻ ഇല്ലത്തിനേയും ഖജാൻജിയായി ടാറ്റ അബ്ദുറഹിമാനേയും തെരഞ്ഞെടുത്തു.
വർഷങ്ങളായി തുടരുന്ന നേതൃത്വത്തെ സമവായത്തിലൂടെ മാറ്റാനുള്ള ശ്രമംപരാജയപ്പെട്ടതോടെയാണ് വാശിയേറിയ മൽസരത്തിലേക്ക്‌വഴി മാറിയത് .
പോസ്റ്റർ പതിച്ചും ലഖുലേഘകൾ വിതരണം ചെയ്തും, ഷോപ്പുകൾകയറിയുള്ളവോട്ട് അഭ്യർത്ഥനയും ഒക്കെയായി പ്രചാരണം സജീവമായിരുന്നു 438 അംഗങ്ങളിൽ 394പേർവോട്ട്‌രേഖപ്പെടുത്തി.ജില്ലാവൈസ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽബോഡി ജില്ലാ ജനറൽസെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനംചെയ്തു. എംസിദിനേശേൻ,അബൂബ്ക്കർഹാജി,ഷംസുദ്ദീൻഇല്ലത്ത്,ശ്രീനിൽവർണ്ണം,സുധീർ,മൊയ്തൂട്ടി,നജീബ്‌ഏലിയാട്ട്,സലാം,സഹീർ എന്നിവർ സംബന്ധിച്ചു
#New #leadership #for #Kallachi #Traders #and #Industry #Coordinating #Committee