പാറക്കടവ് : (nadapuram.truevisionnews.com) വിദ്യാഭ്യാസം പ്രൈമറി തലം തന്നെ മൂല്യാധിഷ്ഠിതമാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സിറാജുൽ ഹുദാ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു.
പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കിൻഡർ ഗാർഡൻ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിൽ മൂല്യ ബോധം സൃഷ്ടിക്കേണ്ടത് എല്ലാവരുടെയും സാമൂഹ്യ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പാറക്കടവ് ദാറുൽ ഹുദയിൽ ഈ വർഷം പ്രവേശനം നേടിയ മുന്നൂറിലധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. സിറാജുൽ ഹുദാ എംഡി മുഹമ്മദ് അസ്ഹരി, ഡയറക്ടർ ബഷീർ അസ്ഹരി, ദാറുൽ ഹുദാ മേനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, പ്രിൻസിപ്പാൾ ഷമീർ പി കെ, മോറൽ ഹെഡ് റഹീം സഖാഫി, പൊന്നങ്കോട്ട് അബൂബക്കർ ഹാജി, പുന്നോറത്ത് അഹ്‌മദ് ഹാജി, ജാതിയിൽ മജീദ് ഹാജി, ഹമീദ് ഹാജി കുഞ്ഞിക്കണ്ടി, പൂളയുള്ളതിൽ മഹമൂദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
#Primary #education #should #be #value #based #Perode #Abdurrahman #Sakhafi