വാണിമേൽ:(nadapuram.truevisionnews.com) 'മാനവികതക്ക് ഒരു ഇശൽ സ്പർശം' എന്ന പ്രമേയത്തിൽ കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാദാപുരം ചാപ്റ്റർ 'ഈദ് മെഹ്ഫിൽ' എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹ സായാഹ്നവും അനുമോദന ചടങ്ങും അവിസ്മരണീയമായി.
വാണിമേൽ തിരിപ്പുറത്ത് പി എച്ച് നഗറിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്തു. ഗാനാലാപന ത്തിലൂടെ സമൂഹ മാധ്യമ ങ്ങളിൽ വൈറലായി മാറിയ തിരിപുറത്ത് നസ്രി, ഫാത്തിമ എന്നീ പിഞ്ചു സഹോദരികൾ ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു.
അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് പ്രമേയ പ്രഭാഷണം നടത്തി. നാദാപുരം ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ അഷ്റഫ് സ്വാഗതം പറഞ്ഞു. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച മുഹമ്മദ് റിഷാൻ മണ്ടോടി, നവാൽ റഹ്മാൻ മുളിവയൽ, വി എം മുഹമ്മദ് നവാൽ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
നാല് പതിറ്റാണ്ടായി കലാരംഗത്ത് പ്രവർത്തിക്കുന്ന സി കെ കുഞ്ഞമ്മദ് മാസ്റ്ററെ എം കെ അഷ്റഫും 'ആശാനും മക്കളും' ടീമിന്റെ ലീഡർ കല്ലിൽ ജലീലിനെ എൻ പി കെ നരിപ്പറ്റയും പൊന്നാട അണിയിച്ചു. ഗാന രചയിതാവ് നടുച്ചാലിൽ സമീറിന് ടി പി മൊയ്തു, അബ്ദുറഹിമാൻ എന്നിവർ പ്രത്യേക ഉപഹാരങ്ങൾ നൽകി.
സി കെ തോട്ടക്കുനി, അഷ്റഫ് കൊറ്റാല, സി വി അഷ്റഫ് മാസ്റ്റർ, വി പി സുപ്പി മാസ്റ്റർ, പി കെ ശങ്കരൻ, ടി കെ അസ്ലം മാസ്റ്റർ, എം പി സലീം മാസ്റ്റർ, പി ടി മഹമൂദ്, എം പി റഹ്മത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
സംഗീത വിരുന്നിന് നൗഫൽ പാറക്കടവ്, ഒ. പി. മുഹമ്മദ്, ഷൗക്കത്ത് കെ കെ, മുംതാസ് വളയം, ജമീല ഒ, ദൗലത്ത്, അറഫാത്ത് നരിപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി. പടം കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ സി കെ സുബൈർ ഉദ്ഘാടനം ചെയ്യുന്നു.
#Eid #Mehfil; #Mapilakala #Akademi #Love #Evening #Appreciation.