നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പഞ്ചായത്ത് വാർഡ് പുനർനിർണയത്തിൻ്റെ കരട് പട്ടിക പുറത്ത് വന്നപ്പോൾ വ്യാപക ക്രമക്കേടെന്ന് പരാതി.
പഞ്ചായത്ത് സെക്രട്ടറി യുഡിഎഫിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വാർഡ് പുനർ നിർണ്ണയം നടത്തിയിരിക്കുന്നു.
പല വാർഡുകളിലും വീടുകൾക്ക് പകരം കെട്ടിടങ്ങളുടെയും കച്ചവട സ്ഥാപനങ്ങളെയും വീടുകളായി കാണിച്ചാണ് വാർഡ് വിഭജിച്ചിരിക്കുന്നത്.
പല വാർഡുകളും ഡിലിമിറ്റേഷൻ മാനദ്ദങ്ങൾ ലംഘിച്ചാണ് അതിർത്തികൾ രേഖപ്പെടുത്തിരിക്കുന്നത്. ചില വാർഡുകളിൽ വേണ്ടത്ര വീടുകളുടെ എണ്ണവും കൃത്യമല്ല. കരട് പട്ടികയിൽ മുഴുവൻ ആശയകുഴമാണുള്ളത്.
ശാസ്തീയ മാർഗ്ഗം സ്വീകരിക്കാതെ യുഡിഎഫിൻ്റെ നിദ്ദേശാനുസരണം വാർഡ് വിഭജനം നടത്തിയതാണ് പഞ്ചായത്ത് സെക്രട്ടറിക്ക് വിനയായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
നിയമ വിരുദ്ധമായി വാർഡ് വിഭജനത്തിന് നേതൃത്വം നല്കി പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിൽ എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എൽഡിഎഫ് അറിയിച്ചു.
#Complaint #widespread #irregularity #Nadapuram #Panchayath #Ward #reappointment #list