നാദാപുരം: (nadapuram.truevisionnews.com) "പ്രകൃതിയെ അവഗണിച്ച് നാം സ്വയം ശവക്കുഴിതോണ്ടുകയാണ്. പ്രകൃതി മനുഷ്യനെക്കൾ ഏറെ ശ്രേഷ്ടമാണ് " കുഞ്ഞുവാക്കുകളിലെ വലിയ കാര്യങ്ങൾ കേട്ടു നിന്നവരെ ഇരുത്തി ചിന്തിപ്പിച്ചു.
ജില്ലാ സ്കൂൾ കലോത്സസവത്തിൽ യുപി വിഭാഗം മലയാള പ്രസംഗ മത്സരത്തിൽ കത്തികയറുകയായിരുന്നു നാദാപുരം സിസി യു പി സ്കൂളിലെ ഏഴാം ക്ലാസുകാരി ആഷിക അനീഷ് .
വിധികർത്താക്കൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നൽകിയപ്പോൾ ഏവരും പ്രതീക്ഷിച്ച വിജയം. എന്നാൽ അതിശയിച്ചത് ആഷിക മാത്രം.
"ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമോ " എന്നതായിരുന്നു പ്രസംഗ വിഷയം. 17 സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പേരോട് പൊണ്ണിച്ചി മീത്തൽ അനീഷിൻ്റെയും രജിനയുടെയും മകളാണ് ഈ മിടുക്കി.
നാദാപുരം സിസി യുപി സ്കൂളിലെ 1600 ൽ പരം വിദ്യാർത്ഥികളിൽ നിന്ന് ക്ലാസ് തലത്തിൽ പ്രതിഭകളെ കണ്ടെത്താൻ ആവിഷ്ക്കരിച്ച 'ഒറൈറ്റർ റിയാലിറ്റി ഷോ " യാണ് ആഷികയിലെ പ്രതിഭയെ കണ്ടെത്താൻ കഴിഞ്ഞതെന്ന് അധ്യാപകനായ ലത്തീഫ് പറഞ്ഞു.
നാളെ സംസ്കൃതം പ്രഭാഷണത്തിലും ഈ മിടുക്കി മാറ്റുരയ്ക്കും.
#Ashika #Are #digging #our #own #graves #Speech #competition #made #audience #sit #think