നാദാപുരം : (nadapuram.truevisionnews.com) യാത്രകൾ ആരോഗ്യകരമാകട്ടെ, ഒപ്പം പഠനയാത്രയിൽ അവർ കുതിച്ച് മുന്നേറട്ടെ... വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി നാടിന് മാതൃകയായി.
സമസ്ത കേരള സുന്നി ബാലവേദി ഉമ്മത്തൂർ യൂണിറ്റിലെ നാല് വിദ്യാർത്ഥികൾക്കാണ് ഉമ്മത്തൂരിലെ വ്യാപാര പ്രമുഖൻ വി.പി ആച്ചി സൈക്കിളുകൾ സമ്മാനിച്ചത്.
വിദ്യാർത്ഥികളിൽ അച്ചടക്കം വർദ്ധിപ്പിക്കുന്നതിനുള്ള ഫജർ ക്ലബ്ബിൽ സ്ഥിര സാന്നിധ്യമായ വിദ്യാർത്ഥികൾക്കാണ് സൈക്കിൾ വിതരണം ചെയ്തത്.
പാറക്കടവ് ഖത്തീബ് ഹുസ്സൈൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
പ്രൊഫ പി മമ്മു സാഹിബ് ,അഹമ്മദ് പുന്നക്കൽ ,കൊത്തിക്കുടി ഹസ്സൻ മുസ്ലിയാർ , ഉമ്മത്തൂർ ഖത്തീബ് ഇസ്മായിൽ വാഫി , ടി.കെ ഖാലിദ് മാസ്റ്റർ,ലത്തീഫ് മാസ്റ്റർ പി തുടങ്ങിയവർ പങ്കെടുത്തു.
നാട്ടിൽ നടക്കുന്ന ഇത്തരം മാതൃകാ പരമായ പരിപാടികൾക്ക് തൻ്റെ പിന്തുണ ഉണ്ടാകുമെന്ന് വി.പി ആച്ചി പറഞ്ഞു.
#LET #THEM #JUMP #AchiMathruka example #gifting #students #bicycles