നാദാപുരം:(nadapuram.truevisionnews.com) സൗഹൃദത്തിൻ്റെ പുഞ്ചിരിയാൽ സ്നേഹം വിതറി വാരിക്കൂട്ടിയ ഉറ്റവരുടെയെല്ലാം പ്രാർത്ഥനകൾ വിഫലമായി.സീനത്ത് യാത്രയായി...
അടുത്തറിഞ്ഞവരുടെയെല്ലാം മനസ്സിൽ മായത്ത നോവായി ഓർമ്മകളിൽ അവൾ ജീവിക്കും കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡൻ്റും ചന്ദ്രിക പത്രത്തിൻ്റെ നാദാപുരം ബ്യൂറോ ചീഫുമായ എം കെ അശറഫിൻ്റെ ഭാര്യ വാണിമേൽ മരകീഴണ്ടൽ സീനത്ത് ( 39 ) അന്തരിച്ചു.
വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഞായറാഴ്ച്ച രാത്രിയാണ് സീനത്ത് കുഴഞ്ഞ് വീണത്. ഉടൻ കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ നടത്തിയ എംആർ എ സ്കാനിംഗിലാണ് മസ്തിഷ്കാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
പിന്നീട് കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ എത്തിച്ചു. രോഗാവസ്ഥ ഗുരുതര നിലയിലായതോടെ തിങ്കളാഴ്ച്ച പകൽ രണ്ട് മണിയോടെ കോഴിക്കോട് ബേ ബി മെമ്മോറിയൽ ആശുപത്രിയിൽവെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ജീവൻ നിലനിർത്തി വരികയായിരുന്നു.
ഇന്ന് പകൽ 12 ഓടെയായിരുന്നു അന്ത്യം.
#Prayers #failed; #Spreading #love #with #a #smile, #Seenath #departed