നാദാപുരം: (nadapuram.truevisionnews.com)വിദ്യാഭ്യാസം മാനവ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വിധമാണെന്നും ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ അനിവാര്യ ബാധ്യതയാണെന്നും പ്രമുഖ സാഹിത്യകാരൻ കെ.ടി സൂപ്പി പറഞ്ഞു.
ജാതിയേരി എം.എൽ.പി സ്കൂൾ പി.ടി.എ അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി എ പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.
ചെക്യാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി ഉപഹാരം വിതരണം ചെയ്തു.
മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വയലോളി ,സ്കൂൾ മാനേജർ എ.പി ആലിക്കുട്ടി ഹാജി, ഹെഡ്മാസ്റ്റർ -എ.റഹിം, പി കെ അഹമ്മദ് ബാഖവി, എ.പി നൗഷാദ്, എം.ടി ഇബ്രാഹിം ഹാജി,നസീർ കുനിയിൽ, ടി.കെ സൂപ്പി, എം.പി.ടി എ പ്രസിഡണ്ട് ഹസീന എരഞ്ഞോളി, ടി.കെ അബ്ദുൾ കരീം, സി.വി താഹിറ പ്രസംഗിച്ചു.
പി.ടി.എ ഭാരവാഹികളായി അഹമ്മദ് കുറുവയിൽ (പ്രസിഡണ്ട്), ആലായി ജഅഫർ (വൈസ് - പ്രസിഡണ്ട്), എ.പി.നൗഷാദ് (ഖജാഞ്ചി ) ഹസീന എരഞ്ഞോളി (എം.പി ടി.എ പ്രസിഡണ്ട്) സൗമ്യ കുറ്റിയിൽ (വൈ .. പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.
#Education #essential #human #friendship