നാദാപുരം:(nadapuram.truevisionnews.com) വർഷങ്ങളായി പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ പരിഹരിച്ചും താത്കാലിക സമാശ്വാസ ധനസഹായം നൽകിയും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ പൊതുപരാതി അദാലത്തിന് തുടക്കം കുറിച്ചു.

ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനപ്രകാരമാണ് എല്ലാ മാസവും പൊതു പരാതി അദാലത്ത് സംഘടിപ്പിക്കുന്നത്.
ആദ്യ അദാലത്തിൽ പൊതുവഴി സംരക്ഷണം, അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റൽ,വഴിത്തർക്കങ്ങൾ,ചികിത്സക്കും മരുന്നിനുമുള്ള സമാശ്വാസ ധനസഹായ അപേക്ഷ എന്നിങ്ങനെയുള്ള 30 പരാതികളാണ് തീർപ്പാക്കിയത്.
പ്രസിഡണ്ടിന്റെ സമാശ്വാസ ഫണ്ടിൽനിന്ന് എട്ട് പേർക്കായി മുപ്പത്തിയാറായിരത്തി എണ്ണൂറ് രൂപ അനുവദിച്ചു. വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നവർക്ക് ടി.ഇൻടുഡി ഇനത്തിൽ പെട്ട കുറിയതെങ്ങിൻ തൈകളും ഫലവൃക്ഷ തൈകളും നൽകുന്നതാണ്.
സുസ്ഥിരവികസന ലക്ഷ്യങ്ങളുടെഭാഗമായി സദ്ഭരണം ഹാപ്പി വില്ലേജ് എന്നീ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പരാതി രഹിത പഞ്ചായത്തായി നാദാപുരം ഗ്രാമപഞ്ചായത്തിനെ മാറ്റുന്നതിനാണ് പദ്ധതി നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അറിയിച്ചു.
അടുത്തമാസം 12 നാണ് ഇനി അദാലത്ത് നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ. നാസർ,എം.സി സുബൈർ ജനീദ ഫിർദൗസ് മെമ്പർമാരായ അബ്ബാസ് കണേക്കൽ പി.പി. ബാലകൃഷ്ണൻ,
വി.അബ്ദുൽജലീൽ, നിഷ മനോജ്,വി.പി. കുഞ്ഞിരാമൻ,സുമയ്യ പാട്ടത്തിൽ,സി.ആർ അയിഷ ഗഫൂർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ ഷാമില,അസി.സെക്രട്ടറി ടി. പ്രേമാനന്ദൻ,ജൂനിയർ സൂപ്രണ്ട്എൻ സുമതി, എന്നിവർ പരാതിക്കാരെ കേൾക്കാനും തീർപ്പാക്കാനും നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ പരാതി ലഭിച്ചാൽ പരാതിക്കാരുടെസാന്നിധ്യത്തിൽ ബന്ധപ്പെട്ട വാർഡു ക്ലാർക്കുമാർ സൈറ്റ് റിപ്പോർട്ട് തയ്യാറാക്കി അദാലത്തിൽ സമർപ്പിച്ച് കക്ഷികൾക്ക് നോട്ടീസയച്ചാണ് അദാലത്ത് നടത്തുന്നത്.
#Governance #Happy #Village #Nadapuram #Gram #Panchayat #President's #Public #Grievance #Adalam #started