#landslide | വിലങ്ങാട് പത്തോളം ഉരുൾപൊട്ടൽ; അധ്യാപകനെ കാണാനില്ല, ഇരുപത് വീടുകൾ തകർന്നു

#landslide | വിലങ്ങാട് പത്തോളം  ഉരുൾപൊട്ടൽ; അധ്യാപകനെ കാണാനില്ല, ഇരുപത് വീടുകൾ  തകർന്നു
Jul 30, 2024 02:12 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)   വിലങ്ങാട് ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഒരാളെ കാണാതായി. 10 തവണ പല സ്ഥലങ്ങളിലായാണ് ഉരുൾപൊട്ടിയത്.

മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്.

അടിച്ചിപ്പാറയിലുണ്ടായ ഉരുൾ പൊട്ടലിൽ കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായിയെയാണ് കാണാതായത്.

രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.

നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. കനത്ത് പെയ്യുന്ന മഴക്കിടെ വടകര താലൂക്കിലെ നാദാപുരം വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടൽ തുടരുന്നു. ഇതിനകം മൂന്നിടത്ത് ഉരുൾപ്പൊട്ടി.

വലിയ ശബ്ദത്തോടെയാണ് ഉരുൾ പൊട്ടിയുള്ള മലവെള്ളപ്പാച്ചിൽ വാണിമേൽ പുഴയോരത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിൽ . രക്ഷാപ്രവർത്തനം തുടങ്ങി.

മയ്യഴി പുഴയോര വാസികൾക്ക് ജാഗ്രതാ നിർദ്ദേശം .അടിച്ചിപ്പാറ മഞ്ഞച്ചീളി പ്രദേശത്ത് രണ്ടിടത്തിയാണ് ഇന്ന് ഉരുൾ പൊട്ടിയത്. പ്രദേശം ഒറ്റപെട്ടിട്ടുണ്ട്.

പാലവും റോഡും തകർന്നു . സമീപ വാസികൾ ഫോൺ വിഴിയാണ് വിവരം അറിയിക്കുന്നത്.പന്നിയേരി വലിയ പാനോം ഉരുട്ടി വാളാം ന്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു.

മലവെള്ളപ്പാച്ചിൽ ശക്തമാവുകയാണ്. പുഴയോരവാസികൾ ജാഗ്രത പാലിക്കണം. ഉണർന്നെഴുന്നേറ്റ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

റോഡുകൾ വെള്ളത്തിനടിയിലാണ് . ശക്തമായ മഴയിൽ വലിയ ഉരുൾപൊട്ടലാണ് ഉണ്ടായതെന്നാണി നാട്ടുകാരുടെ അനുമാനം. കുളിക്കുന്ന് ഉൾപ്പെടെയുള്ള പുഴയോര വാസികളെ മാറ്റി താമസിപ്പിക്കാൻ തുടങ്ങി.

പ്രദേശത്ത് വൻ മല വെള്ളപ്പാച്ചിൽ അനുഭവപ്പെടുന്നു. വിലങ്ങാട് ടൗണും പരിസരവും വെള്ളത്തിനടിയിൽ . അടിച്ചിപ്പാറ - മഞ്ഞക്കുന്ന് ഭാഗത്താണ് ഇന്ന് പുലർച്ചെ രണ്ടര മണി യോടെ ഉരുൾപൊട്ടിയതെന്ന് കരുതുന്നു.

മഞ്ഞക്കുന്ന് പാലം വെള്ളത്തിനടിയിൽ. വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ഒഴിച്ചു വരുന്നുണ്ട്. 2018 ൽ ഉണ്ടായ ഉരുൾപൊട്ടലിന് സമാനമായ അവസ്ഥയാണ് നിലിലുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളപ്പൊക്കം കാരണം കോഴിക്കോട് ജില്ലയിൽ വാണിമേൽപ്പുഴയുടെ തീരത്ത് താമസിക്കുന്നവരെല്ലാം ഭീതിയിലാണ്.

2019 ആഗ്സ്ത് 11 ന് വ്യാഴാഴ്ച രാത്രി സമാനമായ രീതിയിൽ വാണിമേൽപ്പുഴ കരകവിഞ്ഞൊഴുകുകയും അർധരാത്രിയോടെ വിലങ്ങാട് നിന്ന് 2 കിലോമീറ്റർ അകലെ ആലിമൂലയിൽ വൻ ഉരുൾപൊട്ടലുണ്ടാകുകയും ചെയ്തത്.

ഉരുൾപൊട്ടലിലും പാറക്കല്ലുകളിലും മണ്ണിനടിയിൽപ്പെട്ട് നാല് ജീവൻ പൊലിഞ്ഞിരുന്നു.

#Vilangad #about #10 #landslides #teacher #missing #twenty #houses #destroyed

Next TV

Related Stories
#nss | സപ്തദിന ക്യാമ്പ്; ചെക്യാട് മലബാർ കോളജ് എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

Dec 23, 2024 01:21 PM

#nss | സപ്തദിന ക്യാമ്പ്; ചെക്യാട് മലബാർ കോളജ് എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ക്യാമ്പ് ഉദ്ഘാടനം...

Read More >>
#tree | 'തണൽ മാറി ഭീഷണിയായി' ; കക്കംവെള്ളിയിൽ അപകട ഭീഷണിയുയർത്തി തണൽമരം

Dec 23, 2024 12:57 PM

#tree | 'തണൽ മാറി ഭീഷണിയായി' ; കക്കംവെള്ളിയിൽ അപകട ഭീഷണിയുയർത്തി തണൽമരം

ഉണങ്ങിയ ചില്ലകൾ വിഴുന്നത് കാരണം ഇവിടെ വാഹനം പാർക്ക് ചെയ്യാനോ ബസ് കാത്തുനിൽക്കാനോ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 23, 2024 12:05 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup