വിലങ്ങാട് : (nadapuram.truevisionnews.com)ദുരന്ത വാർത്ത കേട്ടത് മുതൽ പൊലീസിനും ഫയർ ഫോഴ്സിനുമൊപ്പം ദുരിതാശ്വാസ നടപടികളും രക്ഷാപ്രവർത്തനവും ഏകോപിച്ച് ഇ.കെ വിജയൻ എംഎൽഎ ജനപ്രതിനിധികളും സർവ്വകക്ഷി നേതാക്കളും വിലങ്ങാട്ടെ ക്ക് പുലർച്ചെ തന്നെ ഓടിയെത്തി.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകുകയാണ്.
ഇ.കെ വിജയന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍,വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരുടെ യോഗം അടിയന്ത്രിമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും,സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു.തുടര്‍ച്ചയായി ഉരുള്‍ പൊട്ടുന്നതിനാല്‍ ഭീതി പൂര്‍വ്വകമായ അന്തരീക്ഷമാണുള്ളത്.
അതിനാല്‍ സന്ദര്‍ശനം കര്‍ശനമായി തടയും. പുഴ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. ഏത് സമയവും ഉരുള്‍ പൊട്ടാനിട വന്നേക്കാം. സന്ദര്‍ശകരുടെ സുരക്ഷ കൂടി കണക്കാക്കിയാണ് തീരുമാനമെന്ന് എം.എല്‍.എ പറഞ്ഞു.
ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സ്‌ക്വാഡുകളുണ്ടാകും. ഒറ്റപ്പെട്ടുപോയ ചില മേഖലകളിലേക്ക് പോകാന്‍ പ്രയാസമുണ്ട് അത്തരം മേഖലകളിലേക്കുള്ള വഴി നേരെയാക്കും.
ഫയര്‍ഫോഴ്‌സ്,എന്‍ ഡി.ആര്‍.എഫ് എന്നിവരെ സഹായിക്കാന്‍ പരിശീലന ലഭിച്ചവരെ വളണ്ടിയര്‍മാരെ നിയോഗിക്കാനും, രക്ഷാ പ്രവര്‍ത്തനം ഏകോപിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനിച്ചു.
രക്ഷാ പ്രവര്‍ത്തനം വളരെ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇ.കെ വിജയന്‍ എം.എല്‍.എ സ്ഥലത്ത് കേമ്പ് ചെയ്യുന്നുണ്ട്. വാണിമേല്‍,വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ുമാരായ സുലൈഹ,കെ.പി പ്രദീഷ് എന്നിവരും രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍ നോട്ടം വഹിക്കുന്നുണ്ട്.
പ്രകൃതി ക്ഷോഭത്തിനെ തുടര്‍ന്ന് കുടിവെള്ള സ്രോതസ് മലിനപെടാനിടയുള്ളതിനാല്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
പുഴ കരകവിഞ്ഞൊഴികിയതിനാല്‍ കിണറുകളിലും മറ്റും വെള്ളമെത്തി മലിന പെടാന്‍ സാധ്യത ഏറെയാണ്.
നരിപ്പറ്റയില്‍ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് ബാബു കാട്ടാളി പറഞ്ഞു. സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉൾപ്പെടെയുള്ള രാഷ്ട്രീയ - സംഘടനാ നേതാക്കളും വിലങ്ങാട്ടെ രക്ഷാദൗത്വത്തിന് നേതൃത്വം നൽകി വരികയാണ്.
ഇതിനിടെ നാദാപുരം, തൂണേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താഴെ മുടവന്തേരി ഭാഗത്ത് വെള്ളം കയറി വീടുകളില്‍ കുടുങ്ങിയവരെ ഫര്‍ഫോഴ്‌സ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
#guarded #Vilangad #EK #Vijayan #MLA #People's #Representatives #Sarcha #Party #leaders #coordinated #relief