#Vilangadmudflow | ദുരന്ത മുഖത്തേക്ക്; വിലങ്ങാട്ടും വളയത്തും സാന്ത്വനിപ്പിക്കാൻ ഷാഫി പറമ്പിൽ എംപി എത്തി

#Vilangadmudflow | ദുരന്ത മുഖത്തേക്ക്; വിലങ്ങാട്ടും വളയത്തും സാന്ത്വനിപ്പിക്കാൻ ഷാഫി പറമ്പിൽ എംപി എത്തി
Jul 31, 2024 06:02 AM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) കാലവർഷക്കെടുതിയിൽ ദുരന്തം നേരിട്ട വളയം വിലങ്ങാട് മേഖലയിൽ ഷാഫി പറമ്പിൽ എം.പി സന്ദർശനം നടത്തി.

കാലവർഷക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കാൻ ഷാഫി പറമ്പിൽ എംപി ഇന്നും മേഖലയിൽ തുടരും.

ഇന്ന് രാവിലെ 7.30ന് വിലങ്ങാട് സന്ദർശിക്കും. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഡൽഹിയിൽ ആയിരുന്ന അദ്ദേഹം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

രാത്രി കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷാഫി അവിടെ നിന്ന് നേരെ വളയം ചെറുമോത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ച മൂന്നു വയസ്സുകാരൻ മുഹമ്മദ് സഹലിന്റെ വീട്ടിലെത്തി കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.

തുടർന്ന് വെള്ളം ഇരച്ചു കയറി ഫർണിച്ചറുകളും രേഖകളും നശിച്ചു പോയ ചെറുമോത്ത് എംഎൽപി സ്കൂളിലും ശാഫി എത്തി.

സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പ്രധാനാധ്യാപികയും ഷാഫിക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് ഇന്നലെ പുലർച്ചെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിലങ്ങാട് മലയോരത്തെ മഞ്ഞചീളിയിൽ മാത്യ മാസ്റ്ററുടെ വീടും ദുരിതാശ്വാസ ക്യാമ്പുകളും എം പി സന്ദർശിച്ചു.

#Face #Disaster #MP #ShafiParambil #console #Vilangat #Valayam

Next TV

Related Stories
#nss | സപ്തദിന ക്യാമ്പ്; ചെക്യാട് മലബാർ കോളജ് എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

Dec 23, 2024 01:21 PM

#nss | സപ്തദിന ക്യാമ്പ്; ചെക്യാട് മലബാർ കോളജ് എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ക്യാമ്പ് ഉദ്ഘാടനം...

Read More >>
#tree | 'തണൽ മാറി ഭീഷണിയായി' ; കക്കംവെള്ളിയിൽ അപകട ഭീഷണിയുയർത്തി തണൽമരം

Dec 23, 2024 12:57 PM

#tree | 'തണൽ മാറി ഭീഷണിയായി' ; കക്കംവെള്ളിയിൽ അപകട ഭീഷണിയുയർത്തി തണൽമരം

ഉണങ്ങിയ ചില്ലകൾ വിഴുന്നത് കാരണം ഇവിടെ വാഹനം പാർക്ക് ചെയ്യാനോ ബസ് കാത്തുനിൽക്കാനോ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 23, 2024 12:05 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#cpi | അർഹമായ ഫണ്ട് അനുവദിക്കണം; കേന്ദ്രനിലപാടിനെതിരെ പന്തമേന്തി വിലങ്ങാട് സിപിഐ പ്രകടനം

Dec 23, 2024 10:57 AM

#cpi | അർഹമായ ഫണ്ട് അനുവദിക്കണം; കേന്ദ്രനിലപാടിനെതിരെ പന്തമേന്തി വിലങ്ങാട് സിപിഐ പ്രകടനം

ജലീൽ ചാലക്കണ്ടി, രാജു അലക്‌സ്, പി.കെ. ശശി, എം.കെ.കണ്ണൻ എന്നിവർ നേതൃത്വം...

Read More >>
Top Stories

News Roundup

Entertainment News