നാദാപുരം:(nadapuram.truevisionnews.com) കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടി വൻ നാശനഷ്ടം സംഭവിച്ച വിലങ്ങാട് അടിച്ചിപ്പാറയിൽ വീണ്ടും ഉരുൾപ്പൊട്ടിയതായി ദൃക്സാക്ഷികളായ നാട്ടുകാരുടെ സന്ദേശം.
അടിച്ചിപ്പാറ മഞ്ഞച്ചീളിൽ ഉരുൾപ്പൊട്ടിയൊലിച്ച ചാലിലൂടെ തന്നെ അല്പ സമയം മുമ്പ് വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായി. റോഡും കൃഷിയിടവും വെള്ളത്തിനടിയിലായി.
ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മാത്യു മാഷിനായുള്ള തിരച്ചിലിനിടയിലും, കല്ലും ഭീമൻ പാറക്കൂട്ടവും മണ്ണും കുത്തിയൊലിച്ച് എത്തിയ വിലങ്ങാട് ടൗണിലും പരിസരത്തും പൂർവസ്ഥിതിയിലാക്കാൻ നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിട്ടുണ്ട്.
ഇവരോടൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് മഴ മാറിനിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ കനത്ത പെയ്യുകയാണ് .
ഇതിനിലിടയിലാണ് വീണ്ടും ചെറിയ തോതിൽ ഉരുൾ പൊട്ടുന്നത്. നൂറ് കണക്കിന് പേരാണ് വിലങ്ങാടും പരിസര പ്രദേശത്തുമുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.
#Rolled #again #Locals #warn #Vilangad #rescue #workers