Nov 9, 2024 08:31 PM

നാദാപുരം: (nadapuram.truevisionnews.com)പോരാളികളുടെ ജീവരക്തത്താൽ ചുവന്ന ചോരചെങ്കൊടി വാനിലുയർന്നു പാറി തുടങ്ങി, സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഒരുങ്ങി.

സിപിഐ എമ്മിൻ്റെ അമരക്കാനായിരുന്ന സീതാറാം യെച്ചൂരിയുടെ ജ്വലിക്കുന്ന സ്മരണകളെ സാക്ഷിയാക്കി സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു.

കൊടിമരം രക്തസാക്ഷി സി കെ ഷിബിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സി എച്ച് മോഹനൻ്റെ നേതൃത്വത്തിലും പതാകകെ പി ചാത്തു മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എ മോഹൻദാസിൻ്റെ നേതൃത്വത്തിലുമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ ഇരിങ്ങണ്ണൂരിൽ സംഗമിച്ചത്.

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ സീതാറാം യെച്ചൂരിയുടെ നാമധേയത്തിലുള്ള പൊതുസമ്മേളനം എത്തിച്ചു.

സിപിഐ എം ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി.

സ്വാഗത സംഘം ചെയർമാൻ ടി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി.

ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, എ മോഹൻ ദാസ് ,സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം കൺവീനർ ടി അനിൽ കുമാർ സ്വാഗതം പറഞ്ഞു. കൈ കൊട്ടികളി മത്സരവും നടന്നു.

16, 17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 17 ന് വൈകീട്ട് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും ചേരും.



#Iringanur #getting #ready #CPIM #Nadapuram #area #conference

Next TV

Top Stories