---
title: "#viraldairy | ഇനി ഒന്നും സംഭവിക്കല്ലേ എന്ന് ഒരുപാട് പ്രാർത്ഥിച്ചു; കുഞ്ഞു ഷഹ്സയുടെ കുറിപ്പ് "
english_title: " #prayed #lot #nothing #would #happen #again #note #baby #Shahsa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224519/prayed-lot-nothing-would-happen-again-note-baby-shahsa"
published_at: "2024-07-31T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa57ce0b4ab_shahasa.jpg"
keywords: []
---

# #viraldairy | ഇനി ഒന്നും സംഭവിക്കല്ലേ എന്ന് ഒരുപാട് പ്രാർത്ഥിച്ചു; കുഞ്ഞു ഷഹ്സയുടെ കുറിപ്പ് 

> **Lead Summary:** **നാദാപുരം:[**എടച്ചേരി എം എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌സയുടെ കുറിപ്പ് ശ്രദ്ധേയമായി.

## Article Content

**നാദാപുരം:[**എടച്ചേരി എം എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌സയുടെ കുറിപ്പ് ശ്രദ്ധേയമായി.

കേരളത്തെ ദുരന്തഭീതിയിലാക്കിയ ദിനത്തിൽ എഴുതിയ ഡയറിക്കുറിപ്പാണ് നവമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത്. പ്രകൃതിക്ഷോഭത്താൽ വിറങ്ങലിച്ച ദുരന്തഭൂമിയും രക്ഷാകരങ്ങളുമായി സൈനികഹെലികോപ്റ്ററും ഷഹ്‌സയുടെ ഡയറിയിൽ വരച്ചു കാട്ടുന്നു.

*** കുറിപ്പിന്റെ പൂർണ്ണരൂപം : ***

രാവിലെ ഉമ്മന്റെ ഫോണിൽ വാർത്ത കേട്ടുകൊണ്ടാണ് ഉണർന്നത് . രാത്രി സ്കൂളും മദ്രസയും ഇല്ലായെന്ന് സന്തോഷിച്ചാണ് കിടന്നത്. എന്നാൽ ആ വാർത്ത കേട്ട് സങ്കടമായി .

വയനാട്ടിൽ ഉരുൾപൊട്ടലിൽ കുറെ പേർ മരിച്ചു . പലരും മണ്ണിനടിയിൽ ആണ് . നമ്മളൊക്കെ പോലെ ഇന്നലെ പെരുമഴയത്ത് മൂടിപുതച്ച് ഉറങ്ങിയവരാണ് രാവിലേക്ക് മണ്ണിനടിയിലായത് .

ഒരുപാട് ചെറിയ കുട്ടികളുമുണ്ട് . അത് കേട്ടപ്പോൾ എനിക്ക് സങ്കടമായി . ഇനി ഒന്നും സംഭവിക്കല്ലേ എന്ന് ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു. .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224519/prayed-lot-nothing-would-happen-again-note-baby-shahsa)