നാദാപുരം:(nadapuram.truevisionnews.com) എടച്ചേരി എം എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്സയുടെ കുറിപ്പ് ശ്രദ്ധേയമായി.
കേരളത്തെ ദുരന്തഭീതിയിലാക്കിയ ദിനത്തിൽ എഴുതിയ ഡയറിക്കുറിപ്പാണ് നവമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത്. പ്രകൃതിക്ഷോഭത്താൽ വിറങ്ങലിച്ച ദുരന്തഭൂമിയും രക്ഷാകരങ്ങളുമായി സൈനികഹെലികോപ്റ്ററും ഷഹ്സയുടെ ഡയറിയിൽ വരച്ചു കാട്ടുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം :
രാവിലെ ഉമ്മന്റെ ഫോണിൽ വാർത്ത കേട്ടുകൊണ്ടാണ് ഉണർന്നത് . രാത്രി സ്കൂളും മദ്രസയും ഇല്ലായെന്ന് സന്തോഷിച്ചാണ് കിടന്നത്. എന്നാൽ ആ വാർത്ത കേട്ട് സങ്കടമായി .
വയനാട്ടിൽ ഉരുൾപൊട്ടലിൽ കുറെ പേർ മരിച്ചു . പലരും മണ്ണിനടിയിൽ ആണ് . നമ്മളൊക്കെ പോലെ ഇന്നലെ പെരുമഴയത്ത് മൂടിപുതച്ച് ഉറങ്ങിയവരാണ് രാവിലേക്ക് മണ്ണിനടിയിലായത് .
ഒരുപാട് ചെറിയ കുട്ടികളുമുണ്ട് . അത് കേട്ടപ്പോൾ എനിക്ക് സങ്കടമായി . ഇനി ഒന്നും സംഭവിക്കല്ലേ എന്ന് ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു. .
#prayed #lot #nothing #would #happen #again #note #baby #Shahsa