നാദാപുരം : (nadapuram.truevisionnews.com)ആരോഗ്യ പ്രശ്നങ്ങളെ കൂസാതെ കനത്തു ചെയ്യുന്ന മഴയിലും കുത്തി ഒഴുകുന്ന വെള്ളത്തിനിടയിലും ദുരിത ബാധിതരുടെ കണ്ണീർ തുടക്കാൻ വിശ്വാസത്തിൻ്റെ കരുത്തോടെ
സൗമ്യ സാന്നിദ്ധ്യമായി വിലങ്ങാട്ടെ ദുരന്ത ഭൂമിയിൽ ഇ.കെ വിജയൻ എംഎൽഎ. ഇന്നലെ പുലർച്ചെ മുതൽ ദൂരെ എങ്ങും പോകാതെ രക്ഷാപ്രവർത്തനവും ദുരിതാശ്വാസനടപടികളും ഏകോപിപ്പിക്കുകയാണ് നാദാപുരത്തിൻ്റെ പ്രിയപ്പെട്ട ജനസാരഥി.
രാപകൽ ഭേദമന്യേ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിനിടയിൽ വിജയേട്ടനെ കാണാം വലിയ ബഹളങ്ങളൊന്നും കൂടാതെ . ഇതിനിടയിലാണ് കലക്ടർ സ്നേഹിൽ കുമാർ ദുരന്ത ഭൂമിയിൽ എത്തിയത്.
ഇ കെ വിജയൻ എംഎൽഎ ജില്ല കലക്ടറും സ്ഥലം സന്ദർശിക്കുന്നതിനിടയിൽ അടിച്ചി പാറയിൽ വീണ്ടും ഉരുൾപൊട്ടി. ഇ കെ വിജയൻ എംഎൽഎ ജില്ല കലക്ടറും സംഘവും അരമണിക്കൂർ നേരമാണ് ഇവിടെ കുടുങ്ങിയത്.
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ, സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു എന്നവർ ഉൾപ്പെടുന്ന സംഘമാണ് കുടുങ്ങിയത്.
മഞ്ഞക്കുന്ന് പാരിഷ് ഹാളിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തിരിച്ച് വരുന്നതിനിടെയാണ് സംഭവം
#face #tragedy #EK #Vijayan #MLA #Collector #stuck #more #than #half #an #hour