നാദാപുരം : (nadapuram.truevisionnews.com)ജീവിതവിശുദ്ധി കൊണ്ട് ജാതി മത ഭേദമന്യേ മുഴുവൻ ജനങ്ങളുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റി മാതൃകയായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി പി സി തങ്ങൾ പറഞ്ഞു.
നാദാപുരം ജാമിഅ ഹാഷിമിയ്യ കോളേജിൽ നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ടി.ടി. കെ ഖാദർ ഹാജി അധ്യക്ഷനായി. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി മുഖ്യപ്രഭാഷണം നടത്തി.
ബശീർ ഫൈസി ചീക്കോന്ന്, അഹ്മദ് ബാഖവി ജാതിയേരി, പി.പി അശ്റഫ് മുസ്ല്യാർ, ടി.എം.വി അബ്ദിൽ ഹമീദ്, ഇസ്മാഈൽ ഹാജി എടച്ചേരി, ഹാരിസ് റഹ്മാനി തിനൂർ, റഷീദ് റഹ്മാനി സംസാരിച്ചു.
#Shihabthangal #leader #who #conquered #people #holiness #SyedTPCThangal