നാദാപുരം :(nadapuram.truevisionnews.com) വിലങ്ങാട്ടെ വീടുകളിൽ ഖത്തർ ഇൻകാസ് - ഒ ഐ സി സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തിര സഹായം വിതരണം ചെയ്തു.
നേരം ഇരുട്ടി പുലരുമ്പോഴേക്ക് ജീവിതകാലം മുഴുവൻ ഉണ്ടാക്കിയ സമ്പാദ്യം പൂർണമായി ശൂന്യമായ ഏറ്റവും പ്രയാസകമായ സാഹചര്യത്തിലാണ് ഇവിടെ നിരവധി കുടുംബങ്ങൾ.
അപകട സൂചന ലഭിച്ചതിനാൽ, ജനങ്ങൾ മാറി താമസിച്ചതിൻ്റെ ഭാഗമായി വയനാട് പോലെ വലിയ ആളപായം ഉണ്ടായില്ല എന്നത് ആശ്വാസകരാണെങ്കിലും, ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യങ്ങളും ഇല്ലാതായി, പ്രകൃതി ദുരന്ത ഭൂമിയിൽ സഹായവുമായി ഇറങ്ങിയ മാത്യു മാഷിനെ കാണാതായത് അതിനിടയിൽ വലിയ പ്രയാസമുണ്ടാക്കി.
വിലങ്ങാടിനെ ചേർത്ത് നിർത്തി അവർക്കാവശ്യമായ സഹായങ്ങൾ പൂർണ അർത്ഥത്തിൽ നൽകേണ്ട വലിയ ഉത്തരവാദിത്വമാണു നമുക്കുള്ളത്.
ഷാഫി പറമ്പിൽ എം പി യുടെയും ഡി സി സി പ്രസിഡണ്ട് അഡ്വ പ്രവീൺ കുമാറിൻ്റെയും പ്രത്യേക നിർദേശ പ്രകാരം വിലങ്ങാട് ജനതയ്ക്ക് പ്രയാസ ഘട്ടത്തിൽ കൈതാങാകാൻ ചെറിയ രീതിയിലെങ്കിലും സാധിച്ചു എന്നതിൽ ഇൻകാസ് - ഒ ഐ സി സി ഖത്തർ നാദാപുരത്തിനു അഭിമാനമുണ്ടെന്ന് നേതക്കൾ പറഞ്ഞു.
ഇതൊരു തുടക്കം എന്ന നിലയിലാണ് ഇനിയും ഒരു പാട് സഹായങ്ങൾ ആ ജനതയ്ക്ക് നൽകേണ്ടതുണ്ട്.
ഇൻകാസ് - ഓ ഐ സി സി ഖത്തർ നാദാപുരം നൽകിയ സഹായങ്ങൾ കെ പി സി സി അംഗം വി എം ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരങ്കോടൻ എന്നിവർ പ്രസിഡണ്ട് അൻസാർ കൊല്ലാടനിൽ നിന്നു ഏറ്റുവാങി.
വാണിമേൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുത്തലിബ് വാണിമേൽ, നരിപ്പറ്റ മണ്ഡലം പ്രസിഡൻ്റ് സി കെ നാണു, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അനസ് നങ്ങാണ്ടി, , ഇൻകാസ് ഖത്തർ മുൻ പ്രസിഡണ്ടുമാരായ ആർ പി ഹസൻ, അഷറഫ് വടകര, നൗഷാദ് മേപ്പാട്, വൈറ്റ് ഹൗസ് മുഹമ്മദ്, മുൻ മണ്ഡലം പ്രസിഡണ്ട് എം കെ കുഞ്ഞബ്ദുള്ള, അഫ്സീർ വാണിമേൽ, അഷറഫ് തുടങി ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. .
#The #diaspora #INCAS #OICC #has #brought #help #Vilangate #houses