#PSanthoshKumar | വിലങ്ങാട് ദുരന്തമേഖല; പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു മുച്ചങ്കയം പാലം പുനർ നിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കും

#PSanthoshKumar | വിലങ്ങാട് ദുരന്തമേഖല; പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു മുച്ചങ്കയം പാലം പുനർ നിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കും
Aug 3, 2024 08:58 PM | By ADITHYA. NP

വിലങ്ങാട്: (nadapuram.truevisionnews.com)വിലങ്ങാട് ദുരന്ത ബാധിത പ്രദേശങ്ങൾ പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു. വിലങ്ങാട് പാലൂർ റോഡിൽ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ മുച്ച ങ്കയം പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ അനുവദിക്കുമെന്ന് എം പി പ്രഖ്യാപിച്ചു.

പന്നിയേരി, കുറ്റലൂർ കോളനി നിവാസികൾക്ക് ഉപകാരപ്രദമായ പാലവും അപ്രോച്ച് റോഡുമാണ് ദുരന്തത്തിൽ തകർന്ന് പോയത്.

ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തത്തിൽ മരണമടഞ്ഞ കുളത്തുങ്കൽ മാത്യു മാസ്റ്ററുടെ വീടും എം പി സന്ദർശിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ്, സി പി ഐ മണ്ഡലം സെക്രട്ടറി എം ടി ബാലൻ, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി,

വാണിമേൽ ലോക്കൽ സെക്രട്ടറി ജലീൽ ചാലക്കണ്ടി, സി പി ഐ എം ലോക്കൽ സെക്രട്ടറി എൻ പി വാസു, ഗ്രാമ പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുംമൂട്ടിൽ, പി കെ ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.

#P #Santhosh #Kumar #MP #visited #Vilangad #disaster #area #50 #lakh #rupees #allocated #MP fund #rebuild #Muchangayam #Bridge

Next TV

Related Stories
#kalakayikavedhi | 40-ാം വാർഷികം; കൂട്ട ഓട്ടം സംഘടിപ്പിച്ച് നവധാരകലാകായിക വേദി ആന്റ് ഗ്രന്ഥാലയം

Dec 22, 2024 09:24 PM

#kalakayikavedhi | 40-ാം വാർഷികം; കൂട്ട ഓട്ടം സംഘടിപ്പിച്ച് നവധാരകലാകായിക വേദി ആന്റ് ഗ്രന്ഥാലയം

തീക്കുനി ബൈപാസ് റോഡിൽ ക്രിക്കറ്റ് താരം വൈഗ ഗണേഷ് ഫ്‌ലാഗ് ഓഫ്...

Read More >>
#kmccvolleyfair | പൊരുതി നേടി; കെ എം സി സി വോളിമേളയിൽ കേരള പോലീസിനെ നിലപരിശാക്കി  ഇന്ത്യൻ നേവി ചാമ്പ്യൻമാർ

Dec 22, 2024 04:04 PM

#kmccvolleyfair | പൊരുതി നേടി; കെ എം സി സി വോളിമേളയിൽ കേരള പോലീസിനെ നിലപരിശാക്കി ഇന്ത്യൻ നേവി ചാമ്പ്യൻമാർ

ഇന്നലെ നടന്ന ഫൈനലിൽ വീറുറ്റ പോരാട്ടത്തിൽ കേരള പോലീസിനെ നിലപരിശാക്കി ഇന്ത്യൻ നേവി...

Read More >>
#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Dec 22, 2024 11:35 AM

#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
Top Stories