നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാടിലെ ദുരിതം വളരെ ഗൗരവം ഉള്ളതാണെന്നും പ്രശ്ന പരിഹാരങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ ഒന്നിച്ച് നിന്ന് കൊണ്ട് പരിഹാരം കാണുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ഉരുൾപൊട്ടിയ പ്രദേശമായ വിലങ്ങാട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുങ്കുകൾ റോഡുകൾ പാലങ്ങൾ കെട്ടിടങ്ങൾ വീടുകൾ തുടങ്ങിയ എല്ലാ വിഷയങ്ങളുടെയും പരിഹാരത്തിനായി കലക്ടറുമായി ബന്ധപ്പെട്ട് ഓരോ വിഷയത്തിലും റിപ്പോർട്ടുകൾ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'ഇവിടുത്തെ പ്രശ്നവും വായനാടിലെ പ്രശ്നവും നമുക്ക് മുന്നിലുണ്ട്. ഇങ്ങനെ ഉള്ള മനസിക പ്രയാസത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ചു നിൽക്കണം.
വയനാട്ടിൽ നിന്നും വരാൻ പറ്റാത്ത ഒരു പ്രയാസമുണ്ടായിരുന്നു. അപ്പോഴും ഇവിടത്തെ എം എൽ എയുമായും, എം പിയുമായും, കളക്ടറുമായും ജന പ്രതിനിധികളുമായും, രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ഈ വിഷയം ചർച്ച ചെയ്യുന്നുണ്ടായിരുന്നു.
സർക്കാരുമായി ഒന്നിച്ച് നിന്ന്കൊണ്ട് ഈ പ്രശ്നങ്ങൾക്ക് ഒക്കെ പരിഹാരം കാണാൻ ഇടപെടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
'ഇവിടെ നമുക്ക് മാത്യു മാഷെ നഷ്ട്ടപ്പെട്ടു, ഒരുപാട് വീടുകൾ തകർന്നു. പാലങ്ങൾ, കലുങ്കുകൾ തകർന്നു, കൃഷി നാശം സംഭവിച്ചു, പല രേഖകൾ നഷ്ട്ടപ്പെട്ടു, വലിയ പ്രയാസങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. വയനാട് സംഭവത്തിന്റെ ഭാഗമായി നമ്മൾ എല്ലാവരും അവിടെയായിരുന്നു.
ഒരുപക്ഷെ അതുകൊണ്ട് തന്നെ വിലങ്ങാടിന്റെ ദുരിതം അത്രത്തോളം പുറത്തേക്ക് വന്നിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. മനുഷ്യന്റെ അപകടം കുറവാണ് എന്നുള്ളത് മാറ്റി നിർത്തിയാൽ വലിയ നാശനഷ്ട്ടം ഇവിടെ ഉണ്ടായിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം കൂടി എടുക്കേണ്ടതുണ്ട്.
പല സ്ഥലങ്ങളിൽ നിന്നും സഹായങ്ങളുമായി ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട്. രേഖകൾ നഷ്ട്ടപ്പെട്ട വിഷയത്തിൽ പരിഹാരത്തിനായി അതിന് പ്രത്യേക അതാലത്ത് തന്നെ ഉണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം ഒരു പ്രധാനപ്പെട്ട വിഷയം ആണ്.
വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ച് ഓൺലൈൻ പഠന സംവിധാനം ഉപയോഗപ്പെടുത്തും. നഷ്ട്ടപ്പെട്ട പുസ്തകം ഉൾപ്പെടയുള്ള എല്ലാ അവർക്ക് നൽകുമെന്നും' മന്ത്രി പറഞ്ഞു.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഉരുട്ടി പാലം ,വിലങ്ങാട് ടൗൺ, മാത്യു മാസ്റ്ററുടെ വീട്, മഞ്ഞച്ചീളി സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ ക്യാമ്പ്, മുച്ചക്കയം കോളനി ,വെള്ളിയോട് സ്ക്കൂൾ എന്നിവിടങ്ങളിൽ സന്ദർശിച്ചു.
അതേസമയം വിലങ്ങാടിന് പ്രത്യേക ധനസഹായം വലിയ അനിവാര്യമാണെന്ന് വടകര ലോക്സഭാ എം പി ഷാഫി പറമ്പിൽ . ഉരുൾപൊട്ടിയ പ്രദേശമായ വിലങ്ങാട് എത്തിയ ശേഷം മന്ത്രി മുഹമ്മദ് റിയാസിനോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇവിടത്തുകാരുടെ ചെറിയത് മുതൽ വലിയത് വരെയുള്ള ഓരോ പ്രയാസങ്ങൾ സംബന്ധിച്ചും നേരിട്ട് കണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ ആണെങ്കിലും മുഖ്യമന്ത്രിയായും മറ്റ് സർക്കാർ സംവിധാനങ്ങളുമായും ധരിപ്പിച്ചിട്ടുണ്ട് .
കളക്ടറോടും മറ്റ് ഡിപ്പാർമെൻറ്കളോടും ഇവിടുത്തെ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് . താൽക്കാലികമായി അപകട ഭീഷണി ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്തത് ജനങ്ങളുടെ പുനരധിവസിപ്പിക്കണമെന്നും ഷാഫി പറമ്പിൽ .
വിലങ്ങാടിന് വേണ്ടി പലതരത്തിലുള്ള പിന്തുണയും ഇപ്പോൾ വന്നിട്ടുണ്ട് . ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും എം എൽ എയുമായി കൂടി ആലോചിച്ച് നാടിന് ഗുണകരമായി എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നുള്ളത് സമഗ്രമായ യോഗത്തിലൂടെ തീരുമാനിക്കും .
വരും ദിവസങ്ങളിൽ യു ഡി ഫിന്റെ കൂടുതൽ നേതാക്കൾ ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ എത്തും . സർക്കാർ എടുക്കുന്ന മുൻകൈകൾക്ക് എല്ലാവിധ പിന്തുണയും നൽകി ഒറ്റക്കെട്ടായി വിലങ്ങാടിനായി ഉണ്ടാകുമെന്നും ഷാഫിപറമ്പിൽ പറഞ്ഞു .
#Vilangad #tragedy #nodal #officer #appointed #government #take #problem #seriously #resolve #it