Aug 5, 2024 07:09 PM

നാദാപുരം : (nadapuram.truevisionnews.com)വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ കെട്ടിടങ്ങൾ നിർമ്മിക്കാവൂ എന്നും ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു.

മേലിലും ഇത്തരം ദുരന്തങ്ങൾ ഇല്ലാത്ത രീതിയിലാവണം ഈ ഭാഗങ്ങളിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾ എന്ന് ഉറപ്പ് വരുത്തണം.

ജീവഹാനി കൂടുതൽ സംഭവിച്ചിട്ടില്ലങ്കിലും നിരവധി കൃഷിഭൂമികളും കടകളും വീടുകളും ഇവിടെ തകർന്നു പോയിട്ടുണ്ട്. അവരുടെയൊക്കെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറും പൊതുസമൂഹവും എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

ആർ.ജെ. ഡി പ്രവർത്തകനായ കളത്തിങ്കൽ മാത്യു മാസ്റ്റർക്ക് മറ്റുള്ളവരെ ദുരന്തമുഖത്ത് നിന്നും മാറ്റാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ തന്നെ നൽകേണ്ടി വന്നു.

മാത്യു മാസ്റ്റരുടെ ഭാര്യ ഷൈനി യേയും മക്കളായ അജിൽ മാത്യു , അഖിൽ മാത്യു എന്നിവരേയും അദ്ദേഹം ആശ്വസിപ്പിച്ചു. വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രേയാംസ് കുമാർ.

ഇ. കെ വിജയൻ എം.എൽ.എ യുമായി വിലങ്ങാടുണ്ടായ ദുരന്തത്തെ പറ്റി ശ്രേയാംസ് കുമാർ സംസാരിച്ചു.ആർ ജെ ഡി ജില്ലാ പ്രസിഡന്റ് എം കെ ഭാസ്ക്കരൻ, സംസ്ഥാന ഭാരവാഹികളായ മനയത്ത് ചന്ദ്രൻ, ഇ.പി ദാമോദരൻ, എൻ.കെ വത്സൻ, നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, കെ.വി നാസർ, പി. മോണിഷ ,സി സുജിത്ത്,സി.ഡി പ്രകാശ്, വി.കെ പവിത്രൻ, കെ.സി കൃഷ്ണൻ, സുരേഷ് മരുതേരി , പി.പി ചന്ദ്രൻ എന്നിവർ ശ്രേയംസ് കുമാറിനെ അനുഗമിച്ചു. 

#Special #package #should #be #allotted #Vilangad #MV #Shreyams #Kumar

Next TV

Top Stories










Entertainment News