നാദാപുരം:(nadapuram.truevisionnews.com) വിലങ്ങാട് ദുരന്തം ശാസ്ത്രീയ പഠനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഇതിനായുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുപ്പിക്കുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കേരള സർക്കാർ വായനാടിനെ എന്നപോലെ വിലങ്ങാടിനെയും ചേർത്ത് പിടിക്കുന്നുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വിലങ്ങാട്ടെ ഉരുൾപൊട്ടലിന്റെ വ്യാപ്തി കണ്ടെത്താനും ദുരിത ബാധിതർക്ക് നഷ്ടപെട്ട സാധനങ്ങൾ കണ്ടെത്താൻ ഡോൺ സർവ്വേ നടത്താനും , ഹിറ്റാച്ചിയും ജെ സി ബിയും ഉപയോഗിച്ചുള്ള തിരച്ചിൽ തുടരാനും റവന്യു മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.
ലാന്റ് റവന്യു കമ്മീഷണർ എ കൗശിക് ,കളക്ടർ സ്നേഹിൽ കുമാർ സിങ്, മോഡൽ ഓഫീസറും ആർ ഡി ഒയുമായ അൻവർ സാദത്ത് എന്നിവർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വിലങ്ങാട്ടെ ജനതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ മനുഷ്യ സാധ്യതമായതെല്ലാം ചെയ്യുമെന്ന് റവന്യു മന്ത്രി കെ രാജൻ നാട്ടുകാർക്ക് ഉറപ്പ് നൽകി.
നാദാപുരം എം എൽ എ. ഇ കെ വിജയൻ, കളക്ടർ സ്നേഹിൽ കുമാറും ലാന്റ് റവന്യു കമ്മീഷണർ എ കൗശിക് ഡെപ്യുട്ടി കളക്ടർ എസ് സജീദ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, ആർ ഡി ഒ അൻവർ സാദത്ത്, തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാമ്പും ഉരുൾപൊട്ടിയ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജയും നാദാപുരം ഡി വൈ എസ് പി, എൻ പി .ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
#Vilangad #disaster #special #team #appointed #scientific #study #Revenue #Minister #KRajan