Aug 10, 2024 07:38 AM

നാദാപുരം : സംസ്ഥാനപാത 38 ൻ്റെ ഭാഗമായ നാദാപുരം - കല്ലാച്ചി റോഡ് പൂർണമായും തകർന്നു. വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതോടെ ഗതാഗത കുരുക്കും രൂക്ഷം. കല്ലാച്ചി ടൗണിലും നാദാപുരം ഗവർമെൻറ് യുപി സ്കൂൾ പരിസരത്തും വലിയ ഗർത്തങ്ങൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്.

ജല ജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ച ഭാഗങ്ങളിൽ താൽക്കാലിക കോൺക്രീറ്റ് ചെയ്തിരുന്നുവെങ്കിലും ശക്തമായ മഴയിൽ അതൊക്കെ നശിച്ച രീതിയിലാണ്.

ജല വകുപ്പ് പണി പൂർത്തിയാക്കിയിട്ടും റോഡ് പൂർവസ്ഥിതിയിൽ ആക്കുവാൻ പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നില്ല എന്ന് പരാതിയുണ്ട്. കല്ലാച്ചി ടൗണിന്റെ ഹൃദയഭാഗത്ത് പൈപ്പ് ലൈൻ റോഡ് ചേരുന്ന ജംഗ്ഷനിൽ റോഡ് വലിയ രൂപത്തിൽ തകർന്നതിനാൽ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയുടെ തകർച്ച വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കുന്നത്. കല്ലാച്ചി നാദാപുരം പാതയിൽ ഏത് സമയത്തും വലിയ വാഹന തടസ്സം അനുഭവപ്പെടുന്നുണ്ട്.

റോഡ് നന്നാക്കി ഗതാഗതം സുഗമമാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്. പ്രദേശത്തെ രാഷ്ട്രീയ സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും വിഷയത്തിൽ സജീവമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെടുന്നു.

#Heavy #traffic #jam #Kalachi #road

Next TV

Top Stories










News Roundup