നാദാപുരം :(nadapuram.truevisionnews.com)ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകളെയും അപകട സുരക്ഷാ ഇൻഷുറൻസ് പരിരക്ഷ നൽകി സമ്പൂർണ്ണസുരക്ഷാ പഞ്ചായത്താക്കുന്ന പദ്ധതിക്ക് തുടക്കമായി.
നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതാണ് സമ്പൂർണ്ണ സുരക്ഷാ പഞ്ചായത്താക്കുന്നതിന്റ നേട്ടം.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ഇന്ത്യ പോസ്റ്റ് പെയ്മെൻസ് ബാങ്ക് സ്കീമുകൾ മുഖേനയാണ് മുഴുവനാളുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്.
ഗ്രാമസഭകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചും രജിസ്ടേഷൻ സൗകര്യമൊരുക്കുന്നത് ഗ്രാമപഞ്ചായത്താണ്.
21-ാം വാർഡിലെ ഗ്രാമസഭായോഗത്തിൽ കരയത്ത് ഹമീദ് ഹാജിയെ രണ്ടിസ്ടേഷൻ ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി മുഹമ്മദലി ഉൽഘാടനം ചെയ്തു.
ഹാരിസ് മാത്തോട്ടത്തിൽ, തെരുവത്ത് അസിസ്,ബാങ്ക് ലിറ്ററസി കോ ഓഡിനേറ്റർ രത്നാകരക്കുറുപ്പ്, ഒ.പി. അബ്ദുല്ല, കെ.കെ. നൗഫൽ,സിദ്ദീഖ് കുപ്പേരി തുടങ്ങിയവർ സംബന്ധിച്ചു.
#Insurance #for #all #Making #Nadapuram #full #security #panchayat