നാദാപുരം: (nadapuram.truevisionnews.com)മധുരം പകർന്ന് സ്വാതന്ത്ര്യ ദിനാഘോഷം. കുരുന്ന് കുട്ടികൾക്ക് ആവേശം പകർന്ന് 78 ാം സ്വാതന്ത്ര്യ ദിനാഘോഷം.
ദേശീയ പതാകയും കൈകളിലേന്തി അംഗൻവാടിയിലെത്തിയപ്പോൾ കുട്ടികൾക്ക് ഇരട്ടി മധുരം.
മിഠായി വിതരണവും പായസ വിതരണവും സ്വാതന്ത്ര്യ ദിനാഘോഷത്തെ കൂടുതൽ മധുരമുള്ളതാക്കി.
179 ാം നമ്പർ കുറ്റിപ്രo അംഗൻവാടിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ 10ാം വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ പതാക ഉയർത്തി .
അംഗൻവാടി വർക്കർ വിപി സുമതി, ഹെൽപ്പർ ശോഭ , പി പി കൃഷ്ണൻ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
#Independence #day #celebration #Kutipram #Anganwadi #giving #sweets #to #children