Aug 15, 2024 04:21 PM

വിലങ്ങാട്: (nadapuram.truevisionnews.com)ഉരുൾപൊട്ടൽ മേഖലയായ വിലങ്ങാടും സമീപ പ്രദേശങ്ങളായ ഉരുട്ടി, വിലങ്ങാട് ടൗൺ, മഞ്ഞക്കുന്ന്, വായാട് കോളനി പാലം തുടങ്ങിയ സ്ഥലങ്ങൾ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനും കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ സ്റ്റീഫൻ ജോർജ്ജ് സന്ദർശിച്ചു.

വിലങ്ങാടിന് പ്രത്യേക പരിഗണന ലഭിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജലവിഭവ മന്ത്രിയുമായി ആലോചിച്ച് ഇക്കാര്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദേഹം പറഞ്ഞു.

കേരളാ കോൺഗ്രസ് (എം) ജില്ല പ്രസിഡൻ്റ് ടി.എം.ജോസഫ്‌,വൈസ് പ്രസിഡൻറ് ആന്റണി ഈരൂരി,കെ എസ് സി. സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ജില്ലാ നേതാക്കളായ കെ.എം.പോൾസൺ, വിനോദ് കിഴക്കയിൽ, സണ്ണി ഞ്ഞെഴുകുംകാട്ടിൽ, ജയിൻ ജോർജ്,സാബു എടാട്ടുകുന്നേൽ,കെ.എം സ്കറിയ, വാർഡ് മെമ്പർ അൽഫോൻസാ റോബിൻ തുടങ്ങിയവർ അനുഗമിച്ചു.

#Vilangad #landslide #Necessary #steps #will #taken #special #treatment #Vilangad #StephenGeorge

Next TV

Top Stories










News Roundup