---
title: "#SnehaVeed | ക്ഷേത്ര നടവരവും; സ്നേഹ എടച്ചേരി കളിയാം വൈള്ളി ഭഗവതിക്ഷേത്രത്തിലെ ഒരുദിവസത്തെ നട വരവ് സ്നേഹവീട് നിർമ്മാണത്തിലേക്ക്"
english_title: "#Sneha #Edacheri #Kaliyam #Vyilli #Bhagavathy #temple #one #day #Fund #construction #Sneha #Veed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228757/sneha-edacheri-kaliyam-vyilli-bhagavathy-temple-one-day-fund-construction-sneha-veed"
published_at: "2024-08-16T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf29ddee617_edacheri.jpg"
keywords: []
---

# #SnehaVeed | ക്ഷേത്ര നടവരവും; സ്നേഹ എടച്ചേരി കളിയാം വൈള്ളി ഭഗവതിക്ഷേത്രത്തിലെ ഒരുദിവസത്തെ നട വരവ് സ്നേഹവീട് നിർമ്മാണത്തിലേക്ക്

> **Lead Summary:** **എടച്ചേരി: **ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് DYFI നിർമ്മിച്ചു നൽകുന്ന സ്നേഹവീടിൻ്റെ നിർമ്മാണ ചെലവിലേക്ക് മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി പിലാവിൽ ഇല്ലം ഉണ്ണി എന്ന ശങ്കരൻ മൂസ്സത് ഒരു ദിവസത്തെ നട വരവ് DYFI ജില്ലാ സെക്രട്ടറി പി.സി ഷൈജുവിന് കൈമാറി.

## Article Content

**എടച്ചേരി: **ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് DYFI നിർമ്മിച്ചു നൽകുന്ന സ്നേഹവീടിൻ്റെ നിർമ്മാണ ചെലവിലേക്ക് മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി പിലാവിൽ ഇല്ലം ഉണ്ണി എന്ന ശങ്കരൻ മൂസ്സത് ഒരു ദിവസത്തെ നട വരവ് DYFI ജില്ലാ സെക്രട്ടറി പി.സി ഷൈജുവിന് കൈമാറി.

സി.പി.ഐ.എം എടച്ചേരി ലോക്കൽ സെക്രട്ടറി ടി.വി ഗോപാലൻ മാസ്റ്റർ, ഡി.വൈ.എഫ് .ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി അംഗം പി.ടി ദിലീപ്, മേഖല സെക്രട്ടറി കെ.സി രഥുൻ രാജ്, മേഖല പ്രസിഡണ്ട് എം.സജിലേഷ്, മേഖല കമ്മറ്റി അംഗങ്ങളായ എൻ.കെ അഖിൽ, കെ.സാരംഗ്, വാർഡ് മെമ്പർമാരായ എൻ.നിഷ, എം.രാജൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ സുഭാഷ്, അംഗങ്ങളായ മനോജ് ടി.പി, ശ്രീജു പി.കെ, ആഘോഷ കമ്മറ്റി അംഗങ്ങളായ നാണു നാദം, നാണു കാട്ടിൽ എന്നിവരും ക്ഷേത്ര ജീവനക്കാരും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228757/sneha-edacheri-kaliyam-vyilli-bhagavathy-temple-one-day-fund-construction-sneha-veed)