നാദാപുരം : പദ്മശ്രീ കെ വി റാബിയയുടെ ആത്മകഥ ഇനി ലോകഭാഷയിലും. പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ മറ്റ് സാമൂഹിക സേവനപ്രവർത്തനങ്ങളിലൂടെ ദേശീയവും അന്തർദേശീയവുമായ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്ന പദ്മശ്രീ കെ വി റാബിയയുടെ സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് എന്ന ആത്മകഥ ഡ്രീംസ് ഹേവ് വിംഗ്സ് എന്ന പേരിൽ ഇനി ഇംഗ്ലിഷിലും വായിക്കാം.

ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ പി എ നൗഷാദും അരുൺലാൽ മൊകേരിയുമാണ് റാബിയയുടെ ആത്മകഥ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. അക്ബർ കക്കട്ടിലിൻ്റെ തെരഞ്ഞെടുത്ത കഥകൾ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തിയതും ഇവർ രണ്ടു പേരുമായിരുന്നു.
അമേരിക്കയുടെ ഓൺലൈൻ ഇംഗ്ലിഷ് കവിതകളുടെ സൈറ്റിൽ കെ വി റാബിയയെക്കുറിച്ച് കെ വി റാബിയ എന്ന തലക്കെട്ടിൽ പി എ നൗഷാദ് എഴുതിയ ഇംഗ്ലിഷ് കവിത ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്.
Dreams have wings; The autobiography of Padma Shri KV Rabia is now available in world languages