പാറക്കടവ് :(nadapuram.truevisionnews.com) സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പോൾട്രിവികസന കോർപറേഷൻ ചെക്യാട് പഞ്ചായത്തിൽ വനിത മിത്രം പദ്ധതി നടപ്പാക്കും.
വനിതകൾക്ക് കോഴി,മരുന്ന് , തീറ്റ എന്നിവ നൽകുന്ന വനിത മിത്രം പദ്ധതിയുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു.
ചെക്യാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ,വൈസ് പ്രസിഡൻ്റ് വസന്തകരിന്ദ്രയിൽ,
സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മാരായ സമീറ സി.എച്ച്, സുബൈർ പാറേമ്മൽ, റംല കുട്ട്യാ പണ്ടി , മെംമ്പർ മാരായ വി.കെ. അബൂബക്കർ, കെ.പി. മോഹൻദാസ്, ഷൈനി കെ.ടി. കെ, മുസ്സ.പി., പി.കെ. ഖാലിദ്, ബീജ കെ., സി.ഡി എസ്സ് ചെയർപേഴ്സൺ മഹിജ കെ.പി. കെപ്പ് കോ സംസ്ഥാന കോർഡിനേറ്റർ ശ്രീകുമാർ പി.ആർ സംസാരിച്ചു.
പത്ത് കോഴികൾ വീതം 750 കുടുംബങ്ങൾ അണ് ഗുണഭോക്താക്കൾ. പദ്ധതിക്ക് ചെലവായ പത്ത് ലക്ഷത്തി എൺപത്തി ഏഴായിരം രൂപയിൽ രണ്ടര ലക്ഷം രൂപ ഗുണഭോക്ത് വിഹിതമാണ്.
#female #friend #project #implemented #Chekyad #Gram #Panchayat