നാദാപുരം: (nadapuram.truevisionnews.com)ഉരുൾ പൊട്ടലിനെ തുടർന്ന് കനത്ത നാശ നഷ്ടമുണ്ടായ വിലങ്ങാട് മലയോരത്ത് ദുരന്ത നിവാരണ പഠന സംഘം സന്ദർശനം നടത്തി.
ബിൽഡിങ് റിസർച്ച് ഓർഗനൈസേഷൻ ഡയരക്ടർ പ്രദീപ്‌കുമാർ, ഐ ഐ ടി പ്രൊഫസർ ഡോ. കുനങ്കോ, സി ഡി ആർ ഐ: കൺസൾട്ടന്റ് അജയ്കുമാർ, കെ എസ് ഡി എം എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ്, ഭൗമശാസ്ത്ര ജൻ ജി. ശങ്കർ , സംസ്ഥാന ദുരന്ത നിവാരണ പ്രൊജക്റ്റ് ഓഫീസർ ഡോ: മിഥില മല്ലിക , ദുരന്ത നിവാരണഡപ്യൂട്ടി കലക്ടർ ഇ.അനിത തുടങ്ങിയവരാണാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇ.കെ.വിജയൻ എം.എൽ.എ.തുണേരി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് കെ.പി. വനജ വടകര തഹസിൽദാർ ഡി. രൻ ജിത്ത്, ഹെഡ് കോർട്ടർ തഹസിൽദാർ ഇ.കെ. ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൽമ രാജു, മെമ്പർമാരായ .എം.കെ. മജീദ്, ഷാജു ടോം പി.ഇന്ദിര, ശാരദ പി., ജാൻസി കൊടി മരത്തിൽ, അൽഫോൺസറൂബിൻതുടങ്ങിയവർ സംഘത്തെ അനുഗമിച്ചു
ഉരുൾപൊട്ടിയ മഞ്ഞ ചീളി, വായാട്, പന്നിയേരി, കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങാട് , വിലങ്ങാട് ടൗൺ എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്.
വയനാട് നടത്തിയതുപോലെ പുന:ർ നിർമ്മാണ ആവശ്യകത വിലയിരുത്തൽ റിപ്പോർട്ട് സംസ്ഥാന ദുരന്ത നിവാര വകുപ്പ് മുഖേന കേന്ദ്ര ഗവൺമെൻ്റിന് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു.
#Disaster #Management #High #level #study #team #visited #Vilangadlandslide #areas