---
title: "#Edacherygramapanchayat | വയോജന ശില്പശാല സംഘടിപ്പിച്ച് എടച്ചേരി ഗ്രാമ പഞ്ചായത്ത്"
english_title: "#Edachery #GramaPanchayat #organized #Vyojana #Workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234572/edachery-gramapanchayat-organized-vyojana-workshop-new-"
published_at: "2024-09-10T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dff08db5adb_edachery-.jpg"
keywords: []
---

# #Edacherygramapanchayat | വയോജന ശില്പശാല സംഘടിപ്പിച്ച് എടച്ചേരി ഗ്രാമ പഞ്ചായത്ത്

> **Lead Summary:** എടച്ചേരി: എടച്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

എടച്ചേരി: എടച്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു.

വൈസ്.പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

വയോജന രൂപരേഖ ഇ.ഗംഗാധരൻ യോഗത്തിൽ സമർപ്പിച്ചു.

പഞ്ചായത്തിലെ എല്ലാ വാർഡിലും 50 വീടിന് ഒരു വയോജന കൂട്ടായ്മ രൂപീകരിക്കണമെന്നും B കൂട്ടായ്മയിൽ ഇരുപതിൽ കൂടാത്ത അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും നിർവാഹക സമിതിയിൽ രണ്ട് സ്ത്രീകൾ ഉണ്ടാവണമെന്നും രൂപരേഖയിൽ പറയുന്നു .

കൂട്ടായ്മ‌യിലെ പ്രതിനിധികളെ ഉൾപ്പെടുത്തി വാർഡിലും, പഞ്ചായത്ത് തലത്തിലും കൂട്ടായ്മ രൂപീകരിക്കണമെന്നും തിരുമാനമായി. കൊയിലോത്ത് രാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234572/edachery-gramapanchayat-organized-vyojana-workshop-new-)