#MTKunjiraman | ഭക്ഷ്യ കിറ്റ് നൽകി നാടിന് മാതൃകയായി കല്ലാച്ചിയിലെ എം.ടി. കുഞ്ഞിരാമൻ

 #MTKunjiraman | ഭക്ഷ്യ കിറ്റ് നൽകി നാടിന് മാതൃകയായി  കല്ലാച്ചിയിലെ എം.ടി. കുഞ്ഞിരാമൻ
Sep 12, 2024 12:32 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ഒരു നേരത്തെ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുത്. കുട്ടിക്കാലത്ത് ഞാനത് അനുഭവിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് വിശേഷ അവസരങ്ങളിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നത്. കല്ലാച്ചിയിലെ എംടി ഹോട്ടൽ ഉടമ കുഞ്ഞിരാമനാണ് ഭക്ഷ്യ കിറ്റ് നൽകി നാടിന് മാതൃകയാകുന്നത്.

2013ലാണ് അഞ്ച് പേർക്കായി ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയത്. വർഷത്തിൽ രണ്ട് തവണ ഭക്ഷണ കിറ്റ് വിതരണം ചെയ്തു വരുന്നു. അഞ്ച് പേർക്ക് നൽകിയ കിറ്റ് ഇന്ന് 170 ഓളം പേർക്കാണ് ഈ ഓണത്തിന് വിതരണം ചെയ്തത്.

പ്രാഥമിക സ്‌കൂൾ പഠനത്തിന് ശേഷം പിതാവിനെ സഹായിക്കാൻ കല്ലാച്ചിയിൽ തുന്നൽ ജോലി ചെയ്തെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാനുള്ള പ്രയാസം നേരിടുമ്പോഴാണ് ചെറിയ ചായക്കട തുടങ്ങിയത്. പിന്നീട് ഹോട്ടലാക്കി മാറ്റി.

ഇതിൽ നിന്ന് ദിവസവും ചെറിയൊരു സംഖ്യ മാറ്റി വെച്ചാണ് ഓണക്കാലത്തും, വിഷു, റംസാൻ കാലത്തും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കിറ്റ് വിതരണം നടത്തുന്നത്.

കിറ്റ് കൂടാതെ നിർധനരായ പത്ത് പേർക്ക് 250 രൂപ തോതിൽ ഓരോ മാസവും ചികിത്സ സഹായവും നൽകി വരുന്നുണ്ട്. കിറ്റ് വിതരണം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ചികിൽസ സഹായം വിതരണം ചെയ്തു. വി.പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, കെ.ടി.കെ. ചന്ദ്രൻ, രജീന്ദ്രൻ കപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

#Kalachi #set #example #country #providing #food #kits #MTKunjiraman

Next TV

Related Stories
 #NBalanMaster | ചരമവാർഷിക ദിനം; എൻ ബാലൻ മാസ്റ്ററെ അനുസ്മ‌രിച്ച് സിപിഐ എം

Nov 8, 2024 09:53 PM

#NBalanMaster | ചരമവാർഷിക ദിനം; എൻ ബാലൻ മാസ്റ്ററെ അനുസ്മ‌രിച്ച് സിപിഐ എം

ലോക്കൽ സെക്രട്ടറി കനവത്ത് രവി ഉദ്ഘാടനം...

Read More >>
#healthdepartment | കരുതി ഇരിക്കണം; കലോത്സവ നിറവിൽ നാദാപുരം, ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

Nov 8, 2024 08:31 PM

#healthdepartment | കരുതി ഇരിക്കണം; കലോത്സവ നിറവിൽ നാദാപുരം, ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

കല്ലാച്ചി, ചേലക്കാട്, പയതോങ്ങ് എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ,ബേക്കറികൾ, ശീതള പാനീയ ശാലകൾ, കാറ്ററിംഗ് യൂണിറ്റുകൾ...

Read More >>
#ChompalaKalolsavam | കലോത്സവ വിളംബരം; ചോമ്പാല സബ് ജില്ലാ കലോൽസവ സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി

Nov 8, 2024 07:50 PM

#ChompalaKalolsavam | കലോത്സവ വിളംബരം; ചോമ്പാല സബ് ജില്ലാ കലോൽസവ സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി

വാദ്യമേളം, മുത്തുകുട, കളരിപ്പയറ്റ് , കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രക്ക് മനോഹാരിത...

Read More >>
#CPM | മഹിളാ സംഗമം; ഇരിങ്ങണ്ണൂരിൽ  സി.പി.എം നാദാപുരം ഏരിയ സമ്മേളനം 16, 17 തീയ്യതികളിൽ

Nov 8, 2024 03:45 PM

#CPM | മഹിളാ സംഗമം; ഇരിങ്ങണ്ണൂരിൽ സി.പി.എം നാദാപുരം ഏരിയ സമ്മേളനം 16, 17 തീയ്യതികളിൽ

സംസ്ഥാനകമ്മറ്റി അംഗം പി. ഉഷാദേവി സംഗമം ഉദ്ഘാടനം...

Read More >>
#EzdanMotors | എസ്ദാൻ മോട്ടോർസ്; ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ

Nov 8, 2024 12:14 PM

#EzdanMotors | എസ്ദാൻ മോട്ടോർസ്; ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ

മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ...

Read More >>
#RiceFoundation | ഉദ്ഘാടനം നാളെ; തുല്യതാ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ

Nov 8, 2024 11:39 AM

#RiceFoundation | ഉദ്ഘാടനം നാളെ; തുല്യതാ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ

പ്രമുഖ വ്യക്തിത്വ വികസന പരിശീലകൻ റഷീദ് കോടിയൂറ...

Read More >>
Top Stories

News Roundup

GCC News