#Madhurazul | പ്രവാചകാനുരാഗത്തിൽ അലിഞ്ഞു പാറക്കടവ്; പേരോട് ഉസ്താദിൻ്റെ മദ്ഹുറസൂൽ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം

#Madhurazul  | പ്രവാചകാനുരാഗത്തിൽ അലിഞ്ഞു പാറക്കടവ്; പേരോട് ഉസ്താദിൻ്റെ മദ്ഹുറസൂൽ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം
Sep 14, 2024 11:18 PM | By ADITHYA. NP

പാറക്കടവ്: (nadapuram.truevisionnews.com) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും സിറാജുൽ ഹുദാ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പാറക്കടവ് ദാറുൽ ഹുദാ കാമ്പസിൽ രണ്ടു ദിനങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന വാർഷിക മദ്ഹുറസൂൽ പ്രഭാഷണത്തിന് ഉജ്വല പരിസമാപ്തി.


പ്രവാചകന്റെ ദർശനങ്ങൾ മനുഷ്യ സമൂഹത്തിന് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശങ്ങളാണ് കൈമാറിയിട്ടുള്ളതെന്നും മഹത്തായ ദർശനം പിന്തുടരുന്നതിലൂടെ നല്ല പൗരന്മാരെ വാർത്തെടുക്കാൻ കഴിയുമെന്നും അതിലൂടെ രാജ്യത്ത് വൻ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം ജനങ്ങളെ ഉൽബോധിപ്പിച്ചു.

സയ്യിദ് ഹുസൈൻ തങ്ങൾ സഖാഫി തളീക്കരയുടെ അധ്യക്ഷതയിൽ നടന്ന സമാപന പ്രഭാഷണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.

മുനീർ സഖാഫി ഓർക്കാട്ടേരി, പൊന്നംങ്കോട് അബൂബക്കർ ഹാജി, പുന്നോറത്ത് അമ്മദ് ഹാജി, കല്ലുകൊത്തി അബൂബക്കർ ഹാജി, വളയം മമ്മു ഹാജി, റഹീം സഖാഫി പറക്കടവ്, നിസാർ ഫാളിലി താനക്കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.

സുബൈർ ഹാജി ചിറക്കോത്ത് സ്വാഗതവും ഹമീദ് ഹാജി ചാത്തോത്ത് നന്ദിയും പറഞ്ഞു.

#Parakadav #melts #love #Prophet #brilliant #end #Perode #Ustads #Madhurazul #lecture

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










Entertainment News