പുറമേരി: (nadapuram.truevisionnews.com)വൈവിധ്യങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് 'ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്' നടപ്പാക്കാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് എക്‌സിക്യുട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊന്നുവടിയിലൂടെ നീങ്ങുന്ന സർക്കാർ എങ്ങനെ ഇത് നടപ്പാക്കുമെന്ന് അദ്ദേഹം ചോദിച്ചു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠനറിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുകയാണ്. ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചേക്കാനാണ് സാധ്യത.
ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ എന്നിവ ഒരുമിച്ചുനടത്താൻ പറ്റില്ല. ഓരോ തിരഞ്ഞെടുപ്പും വിവിധ മുദ്രാവാക്യങ്ങളുയർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി. അജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ.ടി.ജെയിംസ്, കെ.സി.ബാബു, കെ.സജീവൻ, എം.കെ.ഭാസ്‌കരൻ, പി.ദാമോദരൻ, ടി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
#campExecutive #country #cannot #implement #single #election #country #MullapallyRamachandran